ബിരിയാണി ചെമ്പില്‍ ഒളിപ്പിച്ച നിലയില്‍ പാമ്പ്; കൈയ്യോടെ പിടികൂടി വിജിലന്‍സ്

കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്‌കാനിയ ബസിലാണ് സംഭവം. തിരുമല സ്വദേശിയായ ഡ്രൈവറാണ് പാമ്പിനെ കൊണ്ടുവന്നത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.ബിരിയാണി ചെമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുണ്ടായത്. തിരുവനന്തപുരം ഡിപ്പോയില്‍ വച്ചാണ് വിജിലന്‍സ് ഇയാളെയും പാമ്പിനെയും പിടികൂടിയത്. ബാള്‍ പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. ഈ മാസം 21നായിരുന്നു സംഭവം. തിരുമല സ്വദേശിക്ക് വേണ്ടിയാണ് പാമ്പിനെ എത്തിച്ചത്. പെറ്റ് ഷോപ്പ് ഉടമയ്ക്കെതിരെയും തമ്പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും