ദ്വിദിന നാഷണൽ സെമിനാർ
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം ക്യാമ്പസിന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സുമായി ചേർന്ന് ദ്വിദിന നാഷണൽ സെമിനാർ 27,28 തീയതികളിൽ നടക്കും. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പ് ഭരണഘടനയുടെ നിർണായക പങ്ക് എന്ന വിഷയം ആസ്പദമാക്കിയാണ് സെമിനാർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സിന്റെ ഡയറക്ടർ ജനറൽ ഡോ.ബിവീഷ് യു.സി. മുഖ്യ അതിഥിയായി പങ്കെടുക്കും. മഞ്ചേശ്വരം എംഎൽഎ ശ്രീ എ കെ എം അഷ്റഫ് സെമിനാർ ഉദ്ഘാടനം ചെയ്യും. നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ മുൻ ഡയറക്ടർ ഡോ മോഹൻ ഗോപാൽ മുഖ്യപ്രഭാഷണം നടത്തും.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാല സെനറ്റിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മണ്ഡലത്തിലുള്ള ഒഴിവ് നികത്തുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക സർവകലാശാല നോട്ടിസ് ബോർഡിലും വെബ്സൈറ്റിലെ ‘ഇലക്ഷൻ’ എന്ന ലിങ്കിലും ലഭ്യമാണ്.
ഹാൾടിക്കറ്റ്
കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളെജുകളിൽ 02/04/2025 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റഗുലർ/ഇമ്പ്രൂവ്മെന്‍റ്/സപ്ലി
പ്രോജക്ട്/ വൈവ പരീക്ഷ
ആറാം സെമസ്റ്റർ ബി. എ. ഇംഗ്ലീഷ് പ്രോജക്ട് മൂല്യനിർണയം / വൈവ വോസ് പരീക്ഷ 2025 ഏപ്രിൽ 4, 5 തീയ്യതികളിലായി അതാത് കോളേജുകളിൽ വെച്ച് നടക്കും . വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.