കർഷകത്തൊഴിലാളി അധിവർഷാനുകൂല്യം: 30 കോടി രൂപ അനുവദിച്ചു

കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‌ സംസ്ഥാന സർക്കാർ ധനസഹായമായി 30 കോടി രൂപ അനുവദിച്ചു. അംഗങ്ങളായിട്ടുള്ള കർഷകത്തൊഴിലാളികളുടെ അധിവർഷാനുകൂല്യ വിതരണത്തിനായി തുക വിനിയോഗിക്കാമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ഇതേ ആവശ്യത്തിന്‌ ഈ സാമ്പത്തിക വർഷം നേരത്തെ രണ്ടുതവണയായി 30 കോടി രൂപ അനുവദിച്ചിരുന്നു.

20 കോടി രൂപ മാച്ചിങ്‌ ഗ്രാന്റായും 10 കോടി രൂപ അധിവർഷാനുകൂല്യ വിതരണത്തിനായും അനുവദിച്ചു. 2020-21 മുതൽ ഇതുവരെ 222 കോടി രൂപ ഇതിനായി നൽകിയിട്ടുണ്ട്‌.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും