പിടികൂടിയ വാഹനം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടുവരാനെത്തിയത് എംഡിഎംഎയുമായി

പിടികൂടിയ വാഹനം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടുവരാനെത്തിയത് എംഡിഎംഎയുമായി. നല്ലളം ചോപ്പന്‍കണ്ടി സ്വദേശി അലന്‍ ദേവ്നെയാണ് നല്ലളം ഇന്‍സ്‌പെക്ടര്‍ സുമിത്ത് കുമാറും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച രാത്രി നല്ലളം പൊലീസ് വാഹന പരിശോധനയില്‍ അലന്‍ ദേവിന്റെ ബൈക്ക് പിടികൂടിയിരുന്നു.വാഹനം സ്റ്റേഷനില്‍ നിന്ന് കൊണ്ടുവരുന്നതിനായിരുന്നു അമല്‍ ദേവ് ബുധനാഴ്ചയെത്തിയത്. എന്നാല്‍ പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ 1.6 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. എസ് ഐ സുഭഗയടക്കമുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും