കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
അതിദാരിദ്ര്യമുക്തമായി തലശ്ശേരി നഗരസഭ
തലശ്ശേരി നഗരസഭയെ അതിദാരിദ്ര്യമുക്ത നഗരസഭയായി നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രഖ്യാപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടല്‍ കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചതെന്നും ലഹരിക്കെതിരെ നിരന്തര ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാനകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജോബ് സ്റ്റേഷന്‍ ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു. അതിദരിദ്ര്യരെ കണ്ടെത്തുന്നതിനും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മൈക്രോപ്ലാന്‍ ആവിഷ്‌കരിച്ചാണ് അതിദാരിദ്ര്യമുക്ത നഗരസഭ എന്ന ലക്ഷ്യം കൈവരിച്ചത്. തലശ്ശേരി നഗരസഭയില്‍ 104 കുടുംബങ്ങളിലായി 223 ഗുണഭോക്താക്കളാണുള്ളത്. ഹ്രസ്വകാലയളവില്‍ നടപ്പിലാക്കാവുന്ന പദ്ധതികള്‍, ഉടന്‍ നടപ്പിലാക്കുന്നവ, ദീര്‍ഘകാല പദ്ധതികള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മൈക്രോപ്ലാന്‍ സേവനങ്ങള്‍ ലഭ്യമാക്കിയത്. അവകാശ രേഖകളായ റേഷന്‍ കാര്‍ഡ്, ഭിന്നശേഷി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, സാമൂഹിക സുരക്ഷാ പെന്‍ഷന്‍, ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കുക എന്നിവ അതിദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. 50 കുടുംബങ്ങള്‍ക്ക് 2023 നവംബര്‍ മുതല്‍ എല്ലാമാസവും ഭക്ഷ്യകിറ്റും ചികിത്സ ആവശ്യമുള്ള നൂറോളം പേര്‍ക്ക് തലശ്ശേരി ജനറല്‍ ആശുപത്രി മുഖേന മെഡിക്കല്‍ സേവനങ്ങളും ഉജ്ജീവനം പദ്ധതിയിലുള്‍പ്പെടുത്തി വരുമാനം ആവശ്യമുള്ള ഗുണഭോക്താക്കള്‍ക്ക് തൊഴിലും നല്‍കി. പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്കുള്ള ശില്‍പശാലയും നടന്നു.
തലശ്ശേരി നഗരസഭാ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എം ജമുനാറാണി അധ്യക്ഷയായി. സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി ഹരി പുതിയില്ലത്ത് അതിദാരിദ്യ നഗരസഭാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. രത്നാകരന്‍ ജനകീയ ക്യാമ്പയിന്‍ വിശദീകരണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ എം.വി ജയരാജന്‍, സ്ഥിരം സമിതി അംഗങ്ങളായ ടി.സി. അബ്ദുള്‍ ഖിലാബ്, ഷബാന ഷാനവാസ്, ടി.കെ സാഹിറ, എന്‍. രേഷ്മ, സി. സോമന്‍, തലശ്ശേരി നഗരസഭാ സെക്രട്ടറി എന്‍. സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
(പടം)
ജലജീവന്‍ മിഷന്‍ വളണ്ടിയര്‍ നിയമനം
ജലജീവന്‍ മിഷന്റെ ഭാഗമായി ചിറക്കല്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് അഭിമുഖം വഴി ജെ.ജെ.എം വളണ്ടിയര്‍മാരെ നിയമിക്കും. സിവില്‍ എഞ്ചിനീയറിങ്ങ് (ഐ.ടി.ഐ/ഡിപ്ലോമ/ബിടെക്) യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്, ഫോണ്‍ നമ്പര്‍, ഇ – മെയില്‍ വിലാസം എന്നിവ സഹിതം ഏപ്രില്‍ ഒമ്പത് വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് എഞ്ചിനീയര്‍, പ്രൊജക്ട് സബ് ഡിവിഷന്‍ കൂത്തുപറമ്പ്, താണ, കണ്ണൂര്‍, പിന്‍ – 670012 എന്ന വിലാസത്തിലോ aeekwakuthuparamba@gmail.com ഇ മെയില്‍ വഴിയോ അപേക്ഷിക്കാം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും
സൗജന്യ പരിശീലനം
ജില്ലയിലെ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കുന്ന പതിമൂന്ന് ദിന സൗജന്യ സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ആന്റ് സര്‍വീസിങ്ങ്് പരിശീലനത്തിന്് അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 45 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ അഞ്ച് വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ : 0460-2226573
അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം
ചെറുപുഴ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അങ്കണവാടി കം ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികയില്‍ കുട്ടികളെ പരിപാലിക്കാന്‍ താല്‍പര്യമുള്ള 18 നും 35 നുമിടയില്‍ പ്രായമുള്ള ചെറുപുഴ പഞ്ചായത്തില്‍ താമസിക്കുന്ന യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ചെറുപുഴ ഗ്രാമ പഞ്ചായത്ത്, പയ്യന്നൂര്‍ അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പ്രസ്തുത വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഏപ്രില്‍ ഒന്നിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫോണ്‍ : 04985 236166
വേനലവധിക്ക് തലശ്ശേരി കെ എസ് ആര്‍ ടി സിയുടെ പ്രത്യേക യാത്ര
വേനലവധിക്കാലത്ത് പ്രത്യേക ടൂര്‍ പാക്കേജുകളുമായി തലശ്ശേരി കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, നാല്, 25 ഇരുപത്തഞ്ച് തീയതികളില്‍ മൂന്നാര്‍, ആറിന് വയനാട്, എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും, 11 ന് കൊച്ചി കപ്പല്‍ യാത്ര, 18 ന് ഗവി, 20 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണത്തിനും 9497879962 നമ്പറില്‍ ബന്ധപ്പെടാം.
അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതിക്ക് അംഗീകാരം
അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. മൊകേരി, കരിവെള്ളൂർ-പെരളം, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തുകൾ, എടക്കാട്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയാണ് ആദ്യമായി അംഗീകാരം നേടിയത്. കണ്ണൂർ കോർപറേഷന്റെ 2024-25 വാർഷിക പദ്ധതി ഭേദഗതിക്കും അംഗീകാരമായി.
യോഗത്തിൽ ഡിപിസി ചെയർപേഴ്‌സനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയായി. ഡിപിസി അംഗങ്ങളായ അഡ്വ. ടി. സരള, കെ താഹിറ, എൻ പി ശ്രീധരൻ, ഗവ. നോമിനി കെ വി ഗോവിന്ദൻ, ഡിപിഒ നെനോജ് മേപ്പടിയത്ത് എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി അമച്വർ നാടക മത്സരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാർക്ക് നിഷയ്ക്ക് ഡിപിസിയുടെ ഉപഹാരം നൽകി.
കേരളത്തിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും കെ സ്മാർട്ട് സംവിധാനം; ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും
കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ഉപയോഗിച്ചുവരുന്ന ഐഎൽജിഎംഎസ് സോഫ്റ്റ് വെയറിന് പകരമായി കെ സ്മാർട് (കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫോർമേഷൻ) സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ഏപ്രിൽ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നഗരസഭകളിൽ വിന്യസിച്ച കെ സ്മാർട് സോഫറ്റ് വെയറിന്റെ മികച്ച പ്രവർത്തനം കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ ഒന്നു മുതൽ കെ സ്മാർട് നിലവിൽ വരുന്നത്.
നിലവിലുള്ള എട്ട് മൊഡ്യൂളുകൾക്ക് പുറമേ തദ്ദേശ ഭരണ നിർവഹണത്തിന് ആവശ്യമായ മറ്റെല്ലാ മൊഡ്യൂളുകളും ഉൾപ്പെടുത്തിയാണ് കെ സ്മാർട് എല്ലാ സ്ഥാപനങ്ങളിലും വിന്യസിക്കുന്നത്. ഇതോടെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കും. കൂടാതെ പ്രാദേശിക ഭരണ നിർവഹണം പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും. ജനന, മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിവാഹ രജിസ്ട്രേഷൻ, ബിൽഡിങ് പെർമിറ്റ്, ട്രേഡ് ലൈസൻസ്, പൊതു പരാതികൾ, പരാതി പരിഹാരം, ഫയൽ ട്രാക്കിങ്ങ് സംവിധാനം, പൂർണമായും ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ തുടങ്ങി നാന്നൂറിലധികം സേവനങ്ങൾ കെ സ്മാർട് വഴി ലഭ്യമാകും. വാട്ട്സാപ്പ് വഴി സേവനങ്ങൾ ലഭ്യമാക്കാനും പിഴവുകൾ ഒഴിവാക്കാനും ഇതിലൂടെ കഴിയും.
കെ സ്മാർട് സംവിധാനം നിലവിൽ വരുന്നതോടെ തദ്ദേശസ്ഥാപനങ്ങളിൽ ഫ്രണ്ട് ഓഫീസ് സംവിധാനത്തിന് പകരം സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകളാണ് പ്രവർത്തിക്കുക. സേവനങ്ങൾ ലഭ്യമാകുന്നതിന് പൊതുജനങ്ങൾ സ്വന്തമായി ലോഗിൻ ഐഡി നിർമിക്കണം. ഇതിനായി ആധാർ നമ്പറും ആധാർ നമ്പർ ലിങ്ക് ചെയ്ത ഫോൺ നമ്പറും ആവശ്യമാണ്. അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയോസ്വന്തമായോ ലോഗിൻ ഐഡി ക്രിയേറ്റ് ചെയ്യാം. വെബ്സൈറ്റ് : https://ksmart.lsgkerala.gov.
കെ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2025 മാർച്ച് 31 മുതൽ ഏപ്രിൽ അഞ്ച് വരെ സർക്കാർ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് അപേക്ഷ നൽകുവാൻ സാധിക്കില്ല. ഏപ്രിൽ ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ ഉദ്യോഗസ്ഥ തലങ്ങളിലും സോഫ്റ്റ് വെയറുകൾ പ്രാവർത്തികമാക്കുന്നതിനാൽ സേവനങ്ങൾ തടസ്സപ്പെടും.
തലശ്ശേരി കടൽപ്പാലത്ത് മിഴി തുറന്ന് നിരീക്ഷണ ക്യാമറകൾ
തലശ്ശേരി കടൽപ്പാലം കേന്ദ്രീകരിച്ച് വർധിച്ചുവരുന്ന മാലിന്യ നിക്ഷേപം തടയുന്നതിനായി മത്സ്യ വ്യാപാര തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ജനകീയ പങ്കാളിത്തത്തോടെ സ്ഥാപിച്ച നിരീക്ഷണ ക്യാമറയുടെ സ്വിച്ച് ഓൺ കർമം നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ ഷംസീർ നിർവഹിച്ചു. പോലീസ് എയ്ഡ് പോസ്റ്റ് മുതൽ മത്സ്യമാർക്കറ്റ് ഭാഗത്ത് വരെയാണ് ക്യാമറകൾ. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ് ക്യാമറയും നാല് ബുള്ളറ്റ് ക്യാമറകളുമാണ് ഇവിടെയുള്ളത്. ഇതുവഴി മാലിന്യം തള്ളുന്ന വണ്ടികളുടെ നമ്പർ പ്ലേറ്റ് ട്രാക്ക് ചെയ്യാനും അവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനും കഴിയും. തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ. എം ജമുനാ റാണി, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, എ എസ് പി പി.ബി കിരൺ തുടങ്ങിയവർ പങ്കെടുത്തു.
സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ ഹരിതപദവിയിലേക്ക് : പ്രഖ്യാപനം 28ന്
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റ്, സിവിൽ സ്റ്റേഷൻ എന്നിവയുടെ ഹരിത പദവി പ്രഖ്യാപനം മാർച്ച് 28ന് രാവിലെ 10.30 ന് രജിസ്ട്രേഷൻ, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്നകുമാരി അധ്യക്ഷയാകും. കലക്ടറേറ്റ് ആംഫി തിയേറ്ററിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ സ്ഥാപനങ്ങൾക്കുള്ള ഹരിതസർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.
കരാർ നിയമനം
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയുടെ ഐ.സി.എം.ആർ റിസർച്ച് പ്രൊജക്ടിലേക്ക് കരാറടിസ്ഥാനത്തിൽ റിസർച്ച് സയന്റിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് എന്നിവരെ നിയമിക്കുന്നു.
പിഎച്ച്.ഡിയോ പബ്ലിക്ക് ഹെൽത്ത്, നഴ്സിംഗ്, സോഷ്യൽ വർക്ക്, സോഷ്യോളജി എന്നിവയിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് റിസർച്ച് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് പി.എച്ച്.ഡി നിർബന്ധമാണ്. പ്രായപരിധി 40 വയസ്സ്.
ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പബ്ലിക്ക് ഹെൽത്ത്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ആന്ത്രോപ്പോളജി, ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവുമാണ് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയ്ക്കുള്ള യോഗ്യത. പ്രായപരിധി 35 വയസ്സ്.
ഏപ്രിൽ പത്ത് വൈകീട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം. ട്രാൻസ് ജെൻഡർ, ഇന്റർസെക്സ് വ്യക്തികൾ എന്നിവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in വെബ്‌സൈറ്റിലോ 0471 2323223 നമ്പറിലോ ബന്ധപ്പെടണം.
ജില്ലാതല ശിൽപശാല 29 ന്
ആർ എ എം പി പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ച് 29 ന് രാവിലെ പത്തിന് ജില്ലാതല ശിൽപശാല നടക്കും. ഹോട്ടൽ റോയൽ ഒമാർ്‌സിൽ നടക്കുന്ന പരിപാടിയിൽ നിർമിതബുദ്ധി, ഡിജിറ്റൽ
മാർക്കറ്റിങ്ങ് വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8921822625, 9495294368 നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.
കേരള ഹോംഗാർഡ്‌സ് നിയമനം
ജില്ലയിലെ പോലീസ്/ഫയർ ആന്റ് റസ്‌ക്യൂ വകുപ്പുകളിൽ ഹോം ഗാർഡ്‌സ് വിഭാഗത്തിൽ പുരുഷ – വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ആർമി, നേവി, എയർഫോഴ്‌സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, ആസാം റൈഫിൾസ് എന്നിവയിൽ നിന്നോ പോലീസ്, ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നോ വിരമിച്ച സേനാംഗങ്ങൾക്ക് അപേക്ഷിക്കാം. എസ്എസ്എൽസി/തത്തുല്യമാണ് യോഗ്യത. പ്രായപരിധി 35 മുതൽ 38 വരെ. ദിവസ വേതനം 780 രൂപ. അപേക്ഷകൾ ഏപ്രിൽ 26 വരെ സ്വീകരിക്കും. അപേക്ഷാ ഫോമിന്റെ മാതൃക ഫയർ ആന്റ് റസ്‌ക്യൂ സർവീസസ്, കണ്ണൂർ ജില്ലാ ഫയർ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷയുടെ രണ്ട് പകർപ്പിനോടൊപ്പം മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, മുൻകാല യോഗ്യത തെളിയിക്കുന്ന രേഖയുടെ രണ്ട് പകർപ്പുകൾ, എസ്എസ്എൽസി/തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ രണ്ട് പകർപ്പ്, അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഈ രേഖകളുടെ ഒറിജിനലുകൾ കായിക ക്ഷമതാ പരിശോധന വേളയിൽ ഹാജരാക്കണം. യോഗ്യരായ ഉദ്യോഗാർഥികളെ കായിക ക്ഷമതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതാണ്. പ്രായം കുറഞ്ഞ ഉദ്യോഗാർഥികൾക്ക് നിയമനത്തിൽ മുൻതൂക്കം ലഭിക്കും. കായിക ക്ഷമതാ പരിശോധന തീയതി പീന്നീട് അറിയിക്കും. ഫോൺ : 0497 – 2701092
ലേലം
തലശ്ശേരി മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ഒ പി എം വി നമ്പർ 1001/2013 ഐ എ 01/2020 നമ്പർ കേസിലെ 2022/3709/13 നമ്പർ റിക്വിസിഷൻ നോട്ടീസ് പ്രകാരം ഇരിട്ടി താലൂക്ക് അയ്യങ്കുന്ന് ദേശത്തുനിന്നും ജപ്തി ചെയ്ത സർവെ നമ്പർ 526 /118 പ്പെട്ട 0.4716 ഹെക്ടർ ഭൂമിയും അതിൽഉൾപ്പെട്ട വസ്തുക്കളും ഏപ്രിൽ നാലിന് രാവിലെ പതിനൊന്നിന് അയ്യങ്കുന്ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ അയ്യങ്കുന്ന് വില്ലേജ് ഓഫീസിൽനിന്നോ ലഭിക്കും.
കുടിവെള്ള കുടിശ്ശിക നിവാരണം : കൗണ്ടർ തുറന്ന് പ്രവർത്തിക്കും
കുടിവെള്ള കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയുടെ തലശ്ശേരി, മട്ടന്നൂർ, പെരളശ്ശേരി, കണ്ണൂർ സബ് ഡിവിഷൻ ഓഫീസുകൾ 30, 31 തീയതികളിൽ കൗണ്ടർ തുറന്നുപ്രവർത്തിക്കും. epay.kwa.kerala.gov.in വെബ്സൈറ്റ്, യുപിഐ വഴിയും തുക അടക്കാം. 31 നകം കുടിശ്ശിക അടക്കാത്ത കണക്ഷനുകൾ മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കും.
രണ്ടാം ഗഡു വിതരണം
കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ അധിവർഷ ആനുകൂല്യനത്തിൽ ആദ്യ ഗഡു ലഭിച്ച കർഷകത്തൊഴിലാളികൾക്ക് ഏപ്രിൽ രണ്ടാം വാരം രണ്ടാം ഗഡു വിതരണം ചെയ്യും. ആദ്യ ഗഡു കൈപ്പറ്റിയ തൊഴിലാളികൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ നോമിനി, മരണസർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോമിനിയുടെ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകൾ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ ഹാജരാക്കണം.
ജവ:04972712549
ടീച്ചിങ് അസിസ്റ്റന്റ് നിയമനം
തൃശൂർ ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗം ടീച്ചിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. 1750 രൂപ ദിവസവേതനത്തിലാണ് നിയമനം. ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി (വെറ്ററിനറി)യിൽ ബിരുദാനന്തരബിരുദവും പിഎച്ച്ഡി/നെറ്റ് തത്തുല്യയോഗ്യതയുമുള്ള അൻപത് വയസിൽ താഴെയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ നാലിനകം ഹാജരാകേണ്ടതാണ്.
അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ
കേരള സർക്കാർ സ്ഥാപനമായ സി ഡിറ്റിന്റെ താഴെ ചൊവ്വ കേന്ദ്രത്തിൽ അഞ്ച് മുതൽ പ്ലസ് ടു വരെയുളള വിദ്യാർഥികൾക്കുള്ള അവധിക്കാല കമ്പ്യൂട്ടർ പരിശീലനം ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഫോൺ: 9947763222