കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം നിര്യാതനായി. കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശി കുറുക്കൻ കിഴക്കേ വളപ്പിൽ മൊയിദീൻ വീട് അഹമ്മദലി (40) യാണ് മരിച്ചത്. കുവൈത്തിലെ അബ്ബാസിയയിൽ ആയിരുന്നു താമസം. അബ്ബാസിയയിലെ പള്ളിയിൽ നമസ്സ്കരിക്കാനായി പോയതായിരുന്നു. റൂമിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് അഹമ്മദലി മരിച്ചതായി അറിയുന്നത്. കുവൈത്തിലെ മാ ഷിപ്പിങ് കമ്പനിയിലായിരുന്നു ജോലി. ഭാര്യ: വളപട്ടണം സ്വദേശിനി ഫാത്തിമ റസലീന. മക്കൾ: ഫാത്തിമ നജ്മ (12), നൂഹ് അയ്മൻ(2). പിതാവ്: ഷാഹുൽ ഹമീദ് മംഗല. മാതാവ്: റാബിയ. മൃതദേഹം നാട്ടിലെത്തിക്കാൻ കുവൈത്ത് കെ.എം.സി.സി ഹെൽപ് വിങ് നേതൃത്വം നൽകുന്നു