പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച; ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക വിതരണം ചെയ്തു

പിഎസ്‌സി വകുപ്പ് തല പരീക്ഷയിൽ ചോദ്യത്തിനൊപ്പം ഉത്തരവും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചു. ചോദ്യത്തിൻ്റെ കവറിനൊപ്പം ഉത്തര സൂചികയും ഉൾപ്പെടുത്തിയാണ് കേന്ദ്രങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പിഎസ്‌സി പരീക്ഷ റദ്ദാക്കുകയായിരുന്നു.

സർവ്വേ വകുപ്പിലെ സർവേയർ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതപിഴവ് സംഭവിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. റദ്ദാക്കിയ പരീക്ഷ പിന്നീട് നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും