മണിപ്പൂരിൽ അഫ്സ നീട്ടി കേന്ദ്ര സർക്കാർ

സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിൽ അഫ്സ നീട്ടി കേന്ദ്ര സർക്കാർ. നിലവിൽ രാഷ്ട്രപതി ഭരണം തുടരുന്ന മേഖലയിൽ ആറുമാസത്തേക്കാണ് സൈന്യത്തിന് സമ്പൂർണ അധികാരം നൽകുന്ന അഫ്സ നീട്ടിയത്.

ക്രമസമാധാന നില വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. അതേസമയം 13 പൊലീസ് സ്റ്റേഷൻ പരിധികൾ ഒഴിവാക്കി കൊണ്ടാണ് അഫ്‌സ നീട്ടിയത്.

സുപ്രീംകോടതി ജഡ്ജിമാരുടെ ആറംഗസംഘം നടത്തിയ മണിപ്പൂർ സന്ദർശനത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. സമീപ സംസ്ഥാനങ്ങളായ നാഗാലാൻഡ് അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും ആറുമാസത്തേക്ക് അഫ്സ കാലാവധി നീട്ടിയിട്ടുണ്ട്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും