*പച്ച മലയാളം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു*
സംസ്ഥാന സാക്ഷരതാ മിഷന്റെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പച്ചമലയാളം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ ആറുമാസം അടിസ്ഥാന കോഴ്‌സും ആറുമാസം അഡ്വാന്‍സ് കോഴ്‌സുമാണ്. അടിസ്ഥാന കോഴ്‌സില്‍ 60 മണിക്കൂര്‍ ഓഫ്‌ലൈനും 30 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളുമാണ്. ഞായറാഴ്ചകളില്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സമ്പര്‍ക്ക പഠന ക്ലാസ്. 0497 – 2707699, 9048105590 എന്നീ നമ്പറുകള്‍ വഴിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റ് : http:// www.literacymissionkerala.org
റാങ്ക് പട്ടിക റദ്ധാക്കി
ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 529/2019) തസ്തികയുടെ മൂന്ന് വര്‍ഷ കാലാവധി 2024 ഡിസംബര്‍ 27 ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ധാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
തോട്ടട ഗവ. ഐടിഐ യില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐഎംസി നടത്തുന്ന രണ്ടുമാസ മൊബൈല്‍ഫോണ്‍ ടെക്‌നീഷ്യന്‍, റോബോട്ടിക്‌സ് എഞ്ചിനീയറിങ്ങ് അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:9745479354
കണ്ണൂര്‍ ഗവ. ഐടിഐയും ഐഎംസി യും സംയുക്തമായി നടത്തുന്ന വെല്‍ഡര്‍ ടിഗ് ആന്റ് മിഗിന്റെ മൂന്ന് മാസത്തെ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7560865447
കൗണ്‍സിലര്‍ നിയമനം
കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സമവായം സ്‌കീം പ്രകാരം ഫാമിലി കൗണ്‍സിലിംഗ് കേന്ദ്രങ്ങളില്‍ കൗണ്‍സലര്‍മാരെ നിയമിക്കുന്നു. മുഴുവന്‍ സമയ ബി.എ / ബി.എസ്.സി /എം.എ /എം.എസ്.സി സൈക്കോളജി, ക്ലിനിക്കല്‍/ കൗണ്‍സിലിംഗ് അല്ലെങ്കില്‍ അപ്ലൈഡ് സൈക്കോളജിയില്‍ സ്‌പെഷലൈസേഷന്‍ അല്ലെങ്കില്‍ മാസ്റ്റേര്‍സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (മുഴുവന്‍ സമയം), പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ്/ഫാമിലി കൗണ്‍സിലിംഗില്‍ ഡിപ്ലോമ, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നീ യോഗ്യതകളുള്ള 30 വയസ്സിനു മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ബയോഡാറ്റയോടൊപ്പം ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഏപ്രില്‍ ഏഴിന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി ജില്ലാ കോടതിയിലെ ജില്ലാ നിയമസേവന അതോറിറ്റി ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ : 04902344666
ഹിയറിങ്ങ് മാറ്റി
ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) ലാന്റ് ട്രിബ്യൂണല്‍ ഏപ്രില്‍ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകളുടെ ഹിയറിങ്ങ് മെയ് 21 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) അറിയിച്ചു.
അധ്യാപക നിയമനം
തളിപ്പറമ്പ് പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ (മലയാളം), ഹയര്‍ സെക്കന്ററി (പൊളിറ്റിക്കല്‍ സയന്‍സ്) വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. നിയമനത്തിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ നിര്‍ബന്ധമാണ്. കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല്‍ ബന്ധപ്പെട്ട ഓഫീസില്‍ നല്‍കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഏപ്രില്‍ 15 ന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസില്‍ എത്തിക്കണം. ഫോണ്‍ : 0497 2700357, 0460 2203020
ഡോക്ടര്‍ നിയമനം
എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ഇരിവേരിയില്‍ സി.എച്ച്.സിയില്‍ സായാഹ്ന ഒ.പി ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ സഹിതം ഏപ്രില്‍ നാലിന് വൈകുന്നേരം മൂന്ന് മണിക്ക് കലക്ടറേറ്റില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ : 9496233788
കെല്‍ട്രോണ്‍ അവധിക്കാല കോഴ്സുകള്‍
കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ് (മൂന്ന് മുതല്‍ ഏഴാം ക്ലാസ്സ് വരെ – 20 ദിവസം), ഹാര്‍ഡ് വെയര്‍ ഫണ്ടമെന്റല്‍സ് ആന്റ് പ്രോഗ്രാമിങ്ങ് ലോജിക് (എട്ടാം ക്ലാസ്സ് മുതല്‍ – 40 ദിവസം), കെല്‍ട്രോണ്‍ ലിറ്റില്‍ പ്രോഗ്രാമര്‍ (എട്ടാം ക്ലാസ്സ് മുതല്‍ – 40 ദിവസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍ പ്രോഗ്രാമിങ്ങ് (പത്താംക്ലാസ്സ് മുതല്‍ – 20 ദിവസം) എന്നീ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0460-2205474/04602954252
ടെണ്ടര്‍ ക്ഷണിച്ചു
ചട്ടുകപ്പാറ ജി.എച്ച്.എസ് സ്‌കൂളിലെ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്നിഷ്യന്‍, അസിസ്റ്റന്റ്, റോബോട്ടിക് ടെക്‌നീഷ്യന്‍ കോഴ്‌സുകളുടെ ലാബുകളിലേക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യാന്‍ അംഗീകൃത വിതരണക്കാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ടെണ്ടറുകള്‍ ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് 12 നകം സ്‌കൂള്‍ ഓഫീസില്‍ എത്തിക്കണം. ഫോണ്‍ : 9746810823
ടെണ്ടര്‍ ക്ഷണിച്ചു
എടയന്നൂര്‍ ജി വി എച്ച് എസ് സ്‌കൂളിലെ എക്‌സിം എക്‌സിക്യൂട്ടീവ് കോഴ്സിന്റെ ലാബിലേക്ക് ലാപ്‌ടോപ്പ്, പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ടെണ്ടറുകള്‍ ഏപ്രില്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12 നകം സ്‌കൂള്‍ ഓഫീസില്‍ എത്തിക്കണം.
ലേലം
കണ്ണൂര്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച 2018/2006/13 നമ്പര്‍ റവന്യൂ റിക്കവറി സര്‍ട്ടിഫിക്കറ്റ് പ്രകാരം കുടിശ്ശിക ഈടാക്കുന്നതിന് ഏഴോം വില്ലേജ്, നരിക്കോട് ദേശം റീ സര്‍വെ നമ്പര്‍ 11/2 ലെ .0465 ഹെക്ടര്‍ സ്ഥാവര വസ്തു മെയ് എട്ട് രാവിലെ 11.30 ന് പയ്യന്നൂര്‍ താലൂക്കിലെ ഏഴോം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ : 04985-294844