757 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം

ലോറിയില്‍ രഹസ്യ അറയുണ്ടാക്കി 757 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. 15 വര്‍ഷം വീതം കഠിന തടവും ഒന്നര ലക്ഷം വീതം മൂന്നുപേര്‍ക്കു പിഴയുമാണ് ശിക്ഷ. പാലക്കാട് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്

2021 ലാണ് ആന്ധ്രപ്രദേശിലെ നരസിംപട്ടണത്ത് നിന്നും എറണാകുളത്തേക്ക് കടത്തിയ കഞ്ചാവ് വാളയാറില്‍ വച്ച് എക്‌സൈസ് പിടികൂടിയത്. ലോറിയില്‍ കടത്തിയ 757 കിലോ ഗ്രാം കഞ്ചാവുമായി മുന്നുപേരാണ് പിടിയിലായത്.

പെരിന്തല്‍മണ്ണ സ്വദേശികളായ ബാദുഷ, മുഹമ്മദ് ഫായിസ് , ഇടുക്കി സ്വദേശി ജിഷ്ണു എന്നിവരെയും കേസില്‍ അറസ്റ്റുചെയ്തു. തുടര്‍ന്ന് കേസില്‍ 18 സാക്ഷികളെ വിസ്തരിച്ചാണ് പാലക്കാട് മൂന്നാം സെഷന്‍സ് കോടതി ശിക്ഷിച്ചത്. 15 വര്‍ഷം വീതം കഠിന തടവും ഒന്നര ലക്ഷം വീതം പിഴയുമാണ് മൂന്നുപേര്‍ക്കും വിധിച്ചത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും