25-ാം വിവാഹ വാർഷികാഘോഷത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു

ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ ഹൃദയാഘാതം വന്ന് മധ്യവയസ്കന് ദാരുണാന്ത്യം. ഷൂ ബിസിനസുകാരനായ വസിം സർവാത് (50) ആണ് 25-ാം വിവാഹ വാർഷികദിനത്തിൽ മരണത്തിന് കീഴടങ്ങിയത്. ആഘോഷത്തിനിടെ ഭാര്യ ഫറയുമായി നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്ന വസിം, കുഴഞ്ഞുവീഴുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. പിലിഭിത്ത് ബൈപാസ് റോഡിന് സമീപത്തെ വേദിയിൽ നടന്ന പരിപാടിയിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. കുഴഞ്ഞുവീണതിനു പിന്നാലെ വസീമിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വസിമിന് നേരത്തെ തന്നെ ഹൃദയ സംബന്ധിയായ ആരോഗ്യപ്രശ്നമുണ്ടാകാമെന്നും തിരിച്ചറിയാൻ കഴിയാതിരുന്നതാകാമെന്നും ഡോക്ടർമാർ പറഞ്ഞു.

Related posts

ഒഡിഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ വൻതീപ്പിടിത്തം, 10 രോഗികൾ മരിച്ചു

സോനം വാങ്‌ചുക്കിന്റെ തടങ്കൽ നീക്കി; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

13 വർഷമായി കോമയിൽകഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധം; സുപ്രധാന വിധിയുമായി സുപ്രീംകോടതി