ജബൽപൂരിൽ ആക്രമണത്തിനിരയായ ഫാദർ ഡേവിഡ് ജോർജിന്റെ വസതിയിൽ മന്ത്രി കെ .രാജൻ സന്ദർശനം നടത്തി

കഴിഞ്ഞദിവസം ജബൽപൂരിൽ ബജരംഗ് ദൾ പ്രവർത്തകരുടെ ആക്രമണത്തിനിരയായ മലയാളി വൈദികൻ ഫാദർ ഡേവിഡ് ജോർജിന്റെ വസതിയിലാണ് മന്ത്രി കെ. രാജൻ സന്ദർശനം നടത്തിയത്. ഫാദർ ഡേവിഡ് ജോർജിന്റെ കുട്ടനെല്ലൂരിൽ ഉള്ള വസതിയിലെത്തി മന്ത്രി രാജൻ ബന്ധുക്കളുമായി സംസാരിച്ചു. ഉത്തരേന്ത്യയിൽ ക്രൈസ്തവ പുരോഹിതർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയമാണെന്നും ഇക്കാര്യത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മധ്യപ്രദേശ് സർക്കാരും കേന്ദ്രസർക്കാരും തയ്യാറാകണമെന്നും രാജൻ ആവശ്യപ്പെട്ടു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും