കണ്ണൂർ പയ്യന്നൂർ കുണിയനിൽ നെൽപാടത്ത് ഉപ്പുവെള്ളം കയറി വ്യാപക കൃഷിനാശം

കണ്ണൂർ പയ്യന്നൂർ കുണിയനിൽ നെൽപാടത്ത് ഉപ്പുവെള്ളം കയറി വ്യാപക കൃഷിനാശം. 55 ഏക്കർ നെൽകൃഷി നശിച്ചുപോയെന്ന് കർഷകർ. ഉപ്പുവെള്ളം തടയാനായി ഉണ്ടായിരുന്ന കാലപ്പഴക്കമുള്ള അണക്കെട്ട് പൂർണമായി തകർന്നതാണ് ദുരിതത്തിന് കാരണം. മൂന്ന് പാടശേഖരങ്ങളിലായി 55 ഏക്കർ നെൽകൃഷിയാണ് പൂർണമായും നശിച്ചുപോയത്. ഉപ്പുവെള്ളം കയറിയ വയലിലെ പുല്ലുപോലും ആർക്കും വേണ്ട. ഈ കാണുന്ന പാടത്ത് അടുത്ത വർഷവും കൃഷി ഇറക്കാനാവില്ലെന്നാണ് കർഷകർ പറയുന്നത്. ഉളിയത്തുകടവിന് കുറുകെ ഉണ്ടായിരുന്ന കാര അണക്കെട്ടായിരുന്നു വെള്ളം തടയാനുള്ള മാർഗം. അത് തകർന്നതോടെ ഉപ്പുവെള്ളം വേലിയേറ്റ സമയങ്ങളിൽ പുഴക്കരയിലുള്ള വയലുകളിലേക്ക് ഒഴുകി. സർക്കാർ പ്രഖ്യാപിച്ച റഗുലേറ്റർ കം ബ്രിജിന്റെ നിർമാണം അതിവേഗം പൂർത്തീകരിക്കുക മാത്രമാണ് നിലവിലെ പ്രതിസന്ധിക്കുള്ള പരിഹാരം. ഇല്ലെങ്കിൽ ഈ പ്രദേശത്തെ നെൽ കർഷകർക്കെല്ലാം കൃഷി ഉപേക്ഷിക്കേണ്ടിവരും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും