കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സ്ഥിരം അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

കണ്ണൂർ സർവകലാശാലയുടെ മാനേജ്‌മൻ്റ് സ്റ്റഡീസ് പഠനവകുപ്പിൽ സ്ഥിരം അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ -01 ഒഴിവ്, അസോസിയേറ്റ് പ്രൊഫസർ – 01 ഒഴിവ് , അസിസ്റ്റൻറ് പ്രൊഫസർ -02 ഒഴിവുകൾ.

അപേക്ഷകൾ സമർപ്പിക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ 10-04-2025 മുതൽ ആരംഭിക്കും.

28.04.2025 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിൻ്റൗട്ടുകൾ മറ്റ് അനുബന്ധരേഖകൾ സഹിതം 05.05.2025, 5.00pm വരെ സർവകലാശാലയിൽ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക. സർവകലാശാല വെബ്സൈറ്റ്  www.kannuruniversity.ac.in

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ  നിയമനം

കണ്ണൂർ സർവ്വകലാശാല ഡയറക്ടർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ്  തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ  നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.  ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.(www.kannuruniversity.ac.in). ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 04.05.2025.

  പരീക്ഷാഫലം

സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാല സെൻററുകളിലെയും മൂന്നാം സെമസ്റ്റർ  എം സി എ (റെഗുലർ / സപ്ലിമെന്ററി /  -ലാറ്ററൽ എൻട്രി ഉൾപ്പെടെ )  നവംബർ 2024  പരീക്ഷാഫലം  സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു  ഓൺലൈനായി അപേക്ഷ  സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 24/04/2025.

 പ്രായോഗിക/പ്രോജക്ട് പരീക്ഷകൾ

 ആറാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് മെഷീൻ ലേണിങ് (റഗുലർ/സപ്ലിമെന്‍ററി), ഏപ്രിൽ 2025   പ്രായോഗിക/പ്രോജക്ട് പരീക്ഷകൾ മെയ് 06, 07 എന്നീ തീയതികളിലായി കാഞ്ഞങ്ങാട്, നെഹ്റു ആ൪ട്സ് ആന്‍റ് സയന്‍സ് കോളേജിൽ വച്ച് നടത്തുന്നതാണ് .

ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

 ടൈം ടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെ,  22.04.2025 ന് ആരംഭിക്കുന്ന  രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി പി (ഏപ്രിൽ 2025 ) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ആറാം   സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) ( സി ബി സി എസ് എസ് – റെഗുലർ), മെയ്  2025  പരീക്ഷയുടെ  ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
 കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ  രണ്ടാം   സെമസ്റ്റർ എം. കോം. ( 5 ഇയർ ഇന്റഗ്രേറ്റഡ് )  (സി ബി സി എസ് എസ് – സപ്ലിമെന്ററി), മെയ്   2025   പരീക്ഷയുടെ ടൈംടേബിൾ  സർവകലാശാല  വെബ് സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ രണ്ടാം  സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( സി ബി സി എസ് എസ്- റെഗുലർ), മെയ്  2025  പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും