2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ലെ പ്ര​തി തഹാവുർ റാണയെ ഇന്ത്യയിൽ എത്തിച്ചു

2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ലെ പ്ര​തി​യാ​യ തഹാവുർ റാണയുമായി യു.എസിൽനിന്ന് പുറപ്പെട്ട പ്രത്യേക വിമാനം ഡൽഹി പാലം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. റാണയെ ചോദ്യം ചെയ്യലിനായി എൻ.ഐ.എ ആസ്ഥാനത്ത് എത്തിക്കുമെന്നാണ് വിവരം. രണ്ട് ഐ.ജി, ഒരു ഡി.ഐ.ജി, എസ്.പി എന്നിവടങ്ങുന്ന പന്ത്രണ്ടംഗ സംഘമാകും റാണയെ ചോദ്യം ചെയ്യുക. റാണയെ കസ്റ്റഡിയിൽ ലഭിക്കാൻ മുംബൈ ക്രൈംബ്രാഞ്ചും നിയമനടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ ഉയർന്ന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി തിഹാർ ജയിലിലാണ് അതിസുരക്ഷാ ക്രമീകരണങ്ങളോടെ റാണയെ നിലവിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഇവിടെനിന്ന് മുംബൈയിൽ എത്തിക്കുകയാണെങ്കിൽ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡിലെ സെൻട്രൽ ജയിലിലെ 12-ാം നമ്പർ ബാരക്കിലായിരിക്കും റാണയേയും പാർപ്പിക്കുക.നേരത്തെ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന സം​ഘം യു.​എ​സി​ലെ​ത്തി​യി​രു​ന്നു. കൈ​മാ​റ്റം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ സം​ഘം റാ​ണ​യു​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​കയായിരുന്നു. ഇ​ന്ത്യ​ക്ക് കൈ​മാ​റു​ന്ന​ത് ത​ട​യ​ണ​മെ​ന്ന റാ​ണ​യു​ടെ അ​പേ​ക്ഷ യു.​എ​സ് സു​പ്രീം​കോ​ട​തി നി​ര​സി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​യ​ത്. ലോ​സ് ആ​ഞ്ജ​ല​സി​ലെ മെ​ട്രോ​പൊ​ളി​റ്റ​ൻ ഡി​റ്റ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ക​ഴി​യവെയാണ് 64കാ​ര​നാ​യ റാ​ണയെ ഇന്ത്യക്ക് കൈമാറിയത്. കൈ​മാറ്റം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫെ​ബ്രു​വ​രി 27ന് ​റാ​ണ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​ത് കോ​ട​തി ത​ള്ളി. ഫെ​ബ്രു​വ​രി​യി​ൽ വൈ​റ്റ് ഹൗ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടൊ​പ്പം ന​ട​ത്തി​യ സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ റാ​ണ​യു​ടെ കൈ​മാ​റ്റ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ക് ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍ക്കു​വേ​ണ്ടി മും​ബൈ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ന്‍ സു​ഹൃ​ത്തും യു.​എ​സ് പൗ​ര​നു​മാ​യ ഡേ​വി​ഡ് കോ​ള്‍മാ​ന്‍ ഹെ​ഡ്ലി​ക്കൊ​പ്പം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നാ​ണ് റാ​ണ ഇ​ന്ത്യ​യി​ല്‍ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ന്ന​ത്. മുംബെെ ഭീകരാക്രമണക്കേസിൽ മുംബൈ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ തഹാവുർ റാണയെ പ്രതിയായി ഉൾപ്പെടുത്തിയിരുന്നില്ല. എൻ.ഐ.എ ചോദ്യം ചെയ്തതിന് ശേഷമാണ് പങ്ക് വ്യക്തമായത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും