കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൊഫ. എ. അയ്യപ്പൻ എൻഡോവ്മെൻ്റ് ലക്ചർ നടത്തി

കണ്ണൂർ സർവ്വകലാശാല നരവംശ ശാസ്ത്ര വകുപ്പ് പ്രൊഫസർ എ. അയ്യപ്പൻ മൂന്നാമത് എൻഡോവ്മെൻ്റ് ലക്ചർ ന്യൂദെൽഹിയിലെ നാഷണൽ മോണ്യുമെൻ് അതോറിറ്റിയുടെ ചെയർമാനും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ ജനറൽ പ്രോഫസർ കിഷോർ കെ. ബാസ ഉദ്ഘാടനം ചെയ്തു. മ്യൂസിയം ആന്ത്രോപോളജി ഇൻ ഇന്ത്യ എന്ന വിഷയത്തിൽ പ്രൊഫ. കിഷോർ കെ. ബാസ മൂന്നാമത് പ്രൊഫ. എ. അയ്യപ്പൻ എൻഡോവ്മെൻ്റ് പ്രഭാഷണം നടത്തി. സർവ്വകലാശാലയുടെ താവക്കര കാമ്പസിലാണ് പരിപാടി സംഘടിപ്പിച്ചത്.

കണ്ണൂർ സർവ്വകലാശാല ഇൻ്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ പ്രൊഫ. അനൂപ് കുമാർ കേശവൻ  അദ്ധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് മെമ്പർ പ്രമോദ് കുമാർ കെ.വി. , പ്രൊഫ ബി.ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു.

ഈ വർഷത്തെ പ്രൊഫസർ എ. അയ്യപ്പൻ എൻഡോവ്മെൻ്റ് അവാർഡ് നേടിയ അഞ്ജലി സുരേന്ദ്രൻ.

പ്രൊഫസർ എ. അയ്യപ്പൻ എൻഡോവ്മെൻ്റ് അവാർഡ് ലഭിച്ച ഇന്ദുലേഖ കെ. സി.

2024 ലെ എം. എ. ആന്ത്രോപോളജി പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജലി സുരേന്ദ്രനും രണ്ടാം സ്ഥാനം നേടിയ ഇന്ദുലേഖ  കെ.സി ക്കുമാണ് ഈ വർഷത്തെ പ്രൊഫസർ എ. അയ്യപ്പൻ അവാർഡ് സമ്മാനിച്ചത്. ന്യൂദെൽഹിലെ നാഷണൽ മോണ്യുമെൻ്റ് അതോറിറ്റിയുടെ ചെയർമാൻ പ്രൊഫസർ കിഷോർ കെ ബാസയാണ് അവാർഡുകൾ വിതരണം ചെയ്തത്.

 ടൈം ടേബിൾ

 10.04.2025  ന് ആരംഭിക്കുന്ന  പ്രൈവറ്റ് രെജിസ്ട്രേഷൻ  ആറാം സെമസ്റ്റർ  ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും