പട്ടി നിർത്താതെ കുരച്ചു; വൈക്കത്ത് യുവതിയെ വീട്ടിൽ കയറി ക്രൂരമായി മർദിച്ച് അയൽവാസികൾ

കോട്ടയം വൈക്കത്ത് പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. വൈക്കം സ്വദേശിനിയായ പ്രജിത ജോഷിക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ അച്ഛനും മകനും ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ഇരുവരും മദ്യപിച്ചെത്തിയാണ് മർദിച്ചെന്നാണ് വിവരം.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദനത്തിൽ പ്രജിതയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും