ബിവറേജ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി രക്ഷിതാവ്

പാലക്കാട് പട്ടാമ്പിയിൽ ബെവ്കോ ഔട്ട്‍ലറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വരിയിൽ നിർത്തിയത് അച്ഛനെന്ന് പൊലീസ്. മാട്ടായ സ്വദേശിയാണ് കുട്ടിയുമായി ബെവ്കോയിൽ എത്തിയത്. തുടർന്ന് പിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പെൺകുട്ടിയെ പട്ടാമ്പി തൃത്താല കരിമ്പിനക്കടവ് ബിവറേജ് ഔട്ട്‌ലറ്റിന്റെ പ്രീമിയം കൗണ്ടറിൽ പെൺകുട്ടിയെ ക്യൂ നിർത്തിയത്.

ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് പിതാവിനോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണിൽ വിളിച്ചാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. താൻ ഏറെ നാൾ വിദേശത്തായിരുന്നുവെന്നും വിഷു പ്രമാണിച്ചാണ് വീട്ടിലെത്തിയതെന്നും ഇയാൾ പറയുന്നു. താൻ എവിടെ പോയാലും കുട്ടി ഒപ്പമുണ്ടാകും. ഇന്നലെ പുറത്തേക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങയിപ്പോൾ കുട്ടി കൂടെ വന്നത്. ഇതിനിടെയാണ് ബിവറേജിൽ കയറിയത്. കുട്ടി ഒറ്റക്കാകുമെന്ന് കരുതിയാണ് കൂടെ കൂട്ടിയതെന്നാണ് ഇയാൾ പൊലീസിനോട് വിശദീകരിച്ചത്.

ക്യൂവിൽ ഉണ്ടായിരുന്നവർ പ്രശ്‌നമുണ്ടാക്കിയിട്ടും കൂടെയുണ്ടായിരുന്നയാൾ ക്യൂവിൽ നിന്ന് പെൺകുട്ടിയെ മാറ്റാൻ തയാറായില്ല. ക്യൂവിൽ ഉണ്ടായിരുന്ന മാറ്റൊരാൾ എടുത്തിരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് അച്ഛാൻ തന്നെയാണ് കുട്ടിയെ എത്തിച്ചതെന്ന് കണ്ടെത്തയതെന്ന്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും