Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ  പി.ജി.ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും, ത്രി വത്സര എൽ.എൽ.ബി,  പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനം

2025-26 അധ്യയന വർഷത്തിൽ, കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള  വിവിധ പഠനവകുപ്പുകളിൽ/സെന്‍ററുകളിൽ  പി.ജി ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം ക്യാമ്പസിലെ ത്രിവത്സര എൽ.എൽ.ബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ 16.04.2025,  5.00 p.m.  ന് ആരംഭിക്കുന്നതും  15.05.2025 , 5.00  p.m. ന് അവസാനിക്കുന്നതുമാണ്.

മുൻ സെമസ്റ്റർ/വർഷ  പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം.

പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ  കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ  (www.admission.kannuruniversity.ac.inഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.

പി.ജി, എൽ.എൽ.ബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി/PwBD വിഭാഗങ്ങൾക്ക് 300/- രൂപയും മറ്റ് വിഭാഗങ്ങൾക്ക് 600/-രൂപയുമാണ്. ഓരോ അധിക പി.ജി, എൽ.എൽ.ബി പ്രോഗ്രാമിനും അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് എസ്.സി./എസ്.ടി/PwBD വിഭാഗങ്ങൾക്ക് 200/- രൂപ വീതവും, മറ്റ് വിഭാഗങ്ങൾക്ക് 400/- രൂപ വീതവുമാണ്.  ഒരപേക്ഷകന് പരമാവധി നാല് പ്രോഗ്രാമുകൾ വരെ അപേക്ഷിക്കാവുന്നതാണ്.

പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ചുവടെ ചേർത്ത പ്രകാരം പ്രത്യേകം രജിസ്‌ട്രേഷൻ ഫീസൊടുക്കി അപേക്ഷിക്കേണ്ടതാണ് .

ക്രമ നം പ്രോഗ്രാം       രജിസ്‌ട്രേഷൻ ഫീസ്
SC/ST/PwBD

വിഭാഗങ്ങൾക്ക്

മറ്റ് വിഭാഗങ്ങൾക്ക്
1 പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി 500 1000
2 പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് 500 1000
3 പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ യോഗ എജ്യൂക്കേഷൻ 250 500

SBI e-pay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് ഒടുക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

 

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്.

ഡിപ്ലോമ പ്രോഗ്രാമുകളൊഴികെയുള്ള പി.ജി.പ്രോഗ്രാമുകൾക്ക് ഓൺലൈനായി നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്.

എം.ബി.എ പ്രോഗ്രാമിന്‍റെ പ്രവേശനം KMAT/CMAT/CAT എന്നീ  പ്രവേശന പരീക്ഷകളുടെ സ്കോറിന്‍റെയും, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ സ്കോറിന്റെയും അടിസ്ഥാനത്തിലാണ്.

വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.

പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ  www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

സംശയങ്ങൾക്ക് ഫോൺ /ഇ-മെയില്‍ മുഖാന്തരം മാത്രം ബന്ധപ്പെടുക.

ഹെൽപ്പ് ലൈൻ നമ്പറുകൾ : 7356948230

E -mail id:  deptdoa@kannuruniv.ac.in

പരീക്ഷാ കേന്ദ്രം മാറ്റി

 22.04.2025 ന് ആരംഭിക്കുന്ന നാലു വർഷ ഡിഗ്രി പ്രോഗ്രാമുകളുടെ  രണ്ടാം സെമസ്റ്റർ ഡിഗ്രി (റഗുലർ) ഏപ്രിൽ 2025, രണ്ടാം സെസ്റ്റർ ബിരുദം (സപ്ലിമെൻററി /ഇംപ്രൂവ് മെൻറ്) ഏപ്രിൽ 2025 എന്നീ പരീക്ഷകൾക്ക് ബേക്കൽ, പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആൻറ് സയൻസ് കോളേജിൽ രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർത്ഥികളുടെയും പരീക്ഷാ കേന്ദ്രം കാസർഗോഡ് ഗവൺമെൻറ് കോളേജിലേക്ക് മാറ്റിയതായി അറിയിക്കുന്നു.

തിയതി പുനക്രമീകരിച്ചു

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2025) പരീക്ഷകൾക്ക് ഇൻറേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള തിയതി 26.04.2025 വരെയായി ദീർഘിപ്പിച്ചു.

ടൈം ടേബിൾ

പത്താം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എം.എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് മെഷീന്‍ ലേണിങ് (റഗുലർ), ഏപ്രില്‍ 2025 ന്‍റെ  പ്രോജക്ട്/ വൈവ പരീക്ഷകള്‍  ഏപ്രിൽ 24, 25 എന്നീ തീയതികളിലായി നെഹ്രൂ ആ൪ട്സ് ആൻറ്  സയൻസ് കോളേജ്, കാഞ്ഞങ്ങാട് വെച്ച് നടത്തുന്നതാണ് .

   ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക

പുനർമൂല്യനിർണ്ണയഫലം

കണ്ണൂർ സർവ്വകലാശാല ഡോ.ജാനകിയമ്മാൾ ക്യാമ്പസ്,  സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്,  പാലയാടിലെ മൂന്നാം സെമസ്റ്റർ ബി.എ എൽ.എൽ.ബി (ഡിപ്പാർട്ട്മെൻറ് ഓഫ് ലോ) നവംബർ  2024 പരീക്ഷയുടെ പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു.

ഹാൾ ടിക്കറ്റ്

അഫിലിയേറ്റഡ് കോളേജുകളിലെ ഇൻറഗ്രേറ്റഡ്‌ എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ രണ്ടാം    സെമസ്റ്റർ ഏപ്രിൽ   2025   (റഗു/സപ്ലി/ഇമ്പ്രൂവ്) പരീക്ഷയുടെ  ഹാൾടിക്കറ്റുകൾ വെബ് സൈറ്റില്‍ ലഭ്യമാണ്.

പ്രായോഗിക പരീക്ഷ

കണ്ണൂർ സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. എസ്.സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി (റെഗുലർ ) ഏപ്രിൽ  2025 പ്രായോഗിക പരീക്ഷകളുടെ  ഭാഗമായുള്ള പ്രൊജക്ട് മൂല്യനിർണ്ണയം/വൈവ-വോസി എന്നിവ  2025  ഏപ്രിൽ 23, 24  തീയതികളിലായി വാദിഹുദ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് & അഡ്വാൻസ്ഡ് സ്റ്റഡീസ്വിളയാൻകോട്വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്

 

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign