ലോകമലയാളികൾക്കായി കേരള ഖാദി ഓൺലൈനിൽ; സ്വയം തൊഴിലിന് യുവജനങ്ങൾക്ക് അവസരം
മലയാളിയുടെ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന കേരള ഖാദി ഇനി മുതൽ ഓൺലൈനിലും ലഭ്യമാകും. ഫാഷൻ ലോകത്തെ മാറുന്ന ട്രെൻഡിനൊപ്പമാണ് കേരള ഖാദി ഓൺലൈൻ വിപണിയിൽ കാലെടുത്തുവയ്ക്കുന്നത്. ഇതോടെ നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാർന്ന ഗ്രാമ വ്യവസായ ഉൽപന്നങ്ങളും ലോകത്ത് എവിടെ നിന്നും സ്വന്തമാക്കാം.
ഗുണമേന്മയുള്ള ഖാദിവസ്ത്രങ്ങൾക്ക് കൂടുതൽ ജനപിന്തുണ ലഭിക്കുന്നതിനാലാണ് കേരള ഖാദിയുടെ പുതിയ ചുവടുവെപ്പ്. ഖാദി കുട്ടിക്കുപ്പായം മുതൽ പട്ടുസാരികൾ, കോട്ടൺ സാരികൾ, ചുരിദാർ ടോപ്പുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കാവി മുണ്ടുകൾ, ഡബ്ബിൾ മുണ്ടുകൾ, തോർത്തുകൾ, ചവിട്ടികൾ, പഞ്ഞി കിടക്കകൾ, തലയിണകൾ എന്നിവയ്ക്ക് പുറമെ ഡിജിറ്റൽ ഫോട്ടോ പ്രിന്റിങ് ഉൾപ്പെടെ നൂതന ഡിസൈനുകൾ ഖാദിയിൽ ചെയ്തു നൽകും. സ്വീകാര്യതയ്ക്കനുസരിച്ച് കൂടുതൽ ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിലിറക്കുമെന്നും പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഇടപെടലുകളുടെ ഭാഗമാണിതെന്നും ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. ഓൺലൈൻ മാർക്കറ്റിന്റെ സാധ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന ഖാദി ബോർഡ് ഡിജിറ്റൽ തൊഴിലവസരവും ഒരുക്കുന്നുണ്ട്. ഉൽപന്നങ്ങളുടെ ഡിജിറ്റൽ പ്രചരണം നടത്തി സ്വയം തൊഴിൽ വരുമാന പദ്ധതിയുടെ ഭാഗമാകാൻ യുവാക്കൾക്ക് അവസരം സൃഷ്ടിക്കുകയാണ് ഖാദി ബോർഡ്.
ലോകത്തെമ്പാടുമുള്ള മലയാളികൾ കേരള ഖാദി വസ്ത്രങ്ങൾക്ക് ഓൺലൈനിലൂടെ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപ്പര്യമുള്ള യുവതീ യുവാക്കൾക്ക് കേരള ഖാദിയുടെ ഭാഗമാകാൻ അവസരം ലഭിക്കും. ഖാദി വൈബ്സ് ആൻഡ് ട്രെൻഡ്സിന്റെ ഉൽപന്നങ്ങളുടെ ഡിജിറ്റൽ പബ്ലിസിറ്റി നടത്തി ഡിജിറ്റൽ മാനേജ്മെന്റ് കൺസൾട്ടന്റുമാർ, ഡിജിറ്റൽ മാനേജ്മെന്റ് ഡീലേഴ്സ് എന്ന നിലയിൽ സ്വയം തൊഴിൽ വരുമാന പദ്ധതിയിലേക്ക് അപേക്ഷിക്കാം.
20 നും 35നും ഇടയിൽ പ്രായമുള്ള പ്ലസ്ടു, ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർ
ഖാദി ബോർഡിന്റെ പയ്യന്നൂർ ഖാദി സെന്ററിലേക്ക് ഇ-മെയിൽ, വാട്ട്സാപ്പ് മുഖേന ബയോഡാറ്റ അയക്കണം. ഏപ്രിൽ 30 നുള്ളിൽ അപേക്ഷ ലഭിക്കണം. ഇമെയിൽ: dpkc@kkvib.org, വാട്ട്സാപ്പ് നമ്പർ-
9496661527, 9526127474

കമ്മ്യൂണിറ്റി കൗൺസിലർ നിയമനം
കുടുംബശ്രീ ജില്ലാമിഷന്റെ ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ്, തലശ്ശേരി ബ്ലോക്കുകളിലെ സി ഡി എസുകളിൽ പ്രവർത്തിക്കുന്ന ജെൻഡർ റിസോർസ് സെന്ററുകളിലേക്ക് കമ്മ്യൂണിറ്റി കൗൺസിലർമാരെ നിയമിക്കുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി, ജെൻഡർ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ അപേക്ഷയോടോപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ജില്ലാമിഷൻ കോ ഓഡിനേറ്റർ, മൂന്നാം നില, ബി എസ് എൻ എൽ ഭവൻ, സൗത്ത് ബസാർ, കണ്ണൂർ -670002 എന്ന വിലാസത്തിൽ ഏപ്രിൽ 30 വൈകുന്നേരം അഞ്ചിനകം എത്തിക്കണം. പ്രസ്തുത ബ്ലോക്ക് പരിധിയിലുള്ളവർക്ക് മുൻഗണന. ഫോൺ : 0497 2702080
വിവരങ്ങൾ ട്രാക്ക് ചെയ്യാം പോഷൺ ട്രാക്കർ ആപ്പിലൂടെ
അങ്കണവാടികളെ സ്മാർട്ടാക്കി മാറ്റുക എന്ന ദൗത്യത്തിന്റെ ഭാഗമായി നിലവിൽ വന്ന പോഷൺ ട്രാക്കർ ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കൾക്ക് അങ്കണവാടിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, കുട്ടികളുടെ വളർച്ചാ നിരീക്ഷണം എന്നിവയുടെ വിവരങ്ങൾ നേരിട്ട് പരിശോധിക്കാം. ഐ.സി.ഡി.എസ് പദ്ധതി മുഖേന ആറ് മാസം മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് വിവിധങ്ങളായ സേവനങ്ങൾ അങ്കണവാടികൾ വഴി നൽകി വരുന്നുണ്ട്.
അങ്കണവാടികളിൽ പോഷൺ ട്രാക്കറിലൂടെ നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തവർക്ക് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാം. അങ്കണവാടി സേവനം സ്വീകരിക്കുന്ന എല്ലാ ഗുണഭോക്താക്കളും പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ അറിയിച്ചു.
നഴ്സിങ് ഓഫീസർ നിയമനം
ജില്ലാ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് ഒരു വർഷത്തേക്ക് നഴ്സിങ് ഓഫീസർമാരെ നിയമിക്കുന്നു. ബിഎസ് സി നഴ്സിങ്/ ജനറൽ നഴ്സിങ്ങ് യോഗ്യതയോടോപ്പം പ്രവൃത്തി പരിചയം, കേരള നഴ്സിങ്ങ് കൗൺസിൽ അംഗീകാരം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഏപ്രിൽ 30 ന് രാവിലെ 11 ന് കണ്ണൂർ ജില്ലാ ആരോഗ്യ മെഡിക്കൽ ഓഫീസറുടെ ചേംബറിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് എത്തണം. ഫോൺ : 04972734343, ഇ മെയിൽ- dmhpkannur@gmail.com
ഇന്റർവ്യൂ 30 ന്
ജില്ലാ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർസിഐ രജിസ്ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഏപ്രിൽ 30 ന് രാവിലെ 10.30 ന് കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ വാക്-ഇൻ-ഇന്റർവ്യൂവിന് എത്തണം. ഫോൺ : 04972734343, ഇ മെയിൽ –dmhpkannur@gmail.com
ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. പ്രസ്തുത വിഷയത്തിൽ എംഡി/ഡി എൻ ബി/ ഡി പി എം ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഏപ്രിൽ 30 ന് രാവിലെ 10 ന് കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് എത്തണം. ഫോൺ : 04972734343, ഇ മെയിൽ dmhpkannur@gmail.com
