കർണാടകയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. റായ്ച്ചൂർ അമരപുരയിലാണ് അപകടമുണ്ടായത്. പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ മരിച്ചവർ തെലങ്കാന സ്വദേശികളാണ്. അപകടത്തിൽ ഗബ്ബുർ പോലീസ് കേസെടുത്തു.