രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ച കേസിൽ സിപിഐഎം പ്രവർത്തകൻ പൊലീസ് പിടിയിൽ

കൊല്ലത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ച കേസിൽ സിപിഐഎം പ്രവർത്തകൻ പൊലീസ് പിടിയിലായി. ഇടത്തറപണ സ്വദേശിയും സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ രെജീവ് ആണ് അറസ്റ്റിലായത്.ഇളമാട് ഇടത്തറപണയിലാണ് സംഭവം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് രെജീവിനെ തിരിച്ചറിഞ്ഞത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ചതിനെ തുടർന്ന് രെജീവിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും