യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ എസ് ജയഘോഷിനെതിരെ സ്വമേധയ കേസെടുത്ത് പൊലീസ്

യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ എസ് ജയഘോഷിനെതിരെ സ്വമേധയ കേസെടുത്ത് പൊലീസ്. പൊലീസിനെതിരായ ഭീഷണി പോസ്റ്റിലാണ് കേസെടുത്തത്. കാണേണ്ട പോലെ കാണുമെന്നായിരുന്നു ജയഘോഷിന്റെ ഫേസ്ബുക് പോസ്റ്റ്‌. പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളടക്കം പങ്കുവെച്ചായിരുന്നു ഭീഷണി ജയഘോഷിന്റെ ഭീഷണി.

തനിക്കെതിരെ കേസെടുത്തത് ആർഎസ്എസിന്റെ നിർദേശപ്രകാരമെന്ന് ജയഘോഷ് പ്രതികരിച്ചു.ആഭ്യന്തരം നിയന്ത്രിക്കുന്നത് വത്സൻ തില്ലങ്കേരിയാണെന്നും ഹെഡ്ഗേവാറിന്റെ പേര് മാറ്റുന്നത് വരെ പാലക്കാട് നഗരസഭയ്ക്കെതിരെ പ്രതിഷേധം തുടരുമെന്നും ജയഘോഷ് വ്യക്തമാക്കി.പൊലീസിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. മർദ്ദിച്ച പൊലീസുകാരെ തുറന്ന് കാണിക്കുകയാണ് ചെയ്തതെന്നും കെ എസ് ജയഘോഷ് കൂട്ടിച്ചേർത്തു.

 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും