നിലമ്പൂരിൽ എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ

നിലമ്പൂരിൽ എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തിരഞ്ഞെടുപ്പിൽ വലിയ വിജയം പാ‍‍ർട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു. പിപി സുനീറിന്റെ അൻവർ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടും ഇ പി ജയരാജൻ പ്രതികരിച്ചു. അൻവറിനെ പറ്റി സുനീർ പറഞ്ഞത് എന്തൊണെന്ന് തനിക്കറിയില്ലെന്നും അൻവറിനെ എൽഡിഎഫിൽ നിന്ന് പുറത്താക്കിയതാണെന്നുമായിരുന്നു ഇ പി ജയരാജൻ്റെ പ്രതികരണം.


സിപിഒ സമരത്തിൽ നടപടിക്രമങ്ങളിലൂടെ മാത്രമേ ഏത് ഗവൺമെന്റിനും നിയമനം നടത്താനാകൂ എന്നും സിപിഒ ഉദ്യോ‍​ഗാ‍ത്ഥികൾ നിരാഹാരം കിടന്നാൽ നിയമവും ചട്ടവും മാറ്റാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. സമരം ചെയ്യുന്നവർ എല്ലാ കാര്യങ്ങളും ആലോചിക്കണമെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. എല്ലാ തൊഴിൽ രഹിതരോടും അനുഭാവമുള്ളവരാണ് സംസ്ഥാന ​ഗവൺമെന്റ്. സമരക്കാരെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യേണ്ടത് എന്നും ഇപി ജയരാജൻ പറഞ്ഞു.

 

Related posts

ബെന്നി ബഹനാന് KPCC അധ്യക്ഷന്റെ താത്കാലിക ചുമതല

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ്