കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈം ടേബിൾ

പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ,07.05.2025 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഹാൾ ടിക്കറ്റ്

25.04.2025 ന് ആരംഭിക്കുന്ന രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി)(റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – പ്രൈവറ്റ് രെജിസ്ട്രേഷൻ ഉൾപ്പെടെ )ഏപ്രിൽ 2025 , പ്രൈവറ്റ് രെജിസ്ട്രേഷൻ -മൂന്നാം സെമസ്റ്റർ ബിരുദം (റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം1.30 മണിക്ക് (വെള്ളി 2.00 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാക്കേണ്ടതാണ് . ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ്കൊണ്ടുവരണം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും