സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്റർ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 2025 ഏപ്രിൽ 26 രാവിലെ 10 മണി മുതൽ 12 മണി വരെ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. അഡ്മിനിസ്ട്രേറ്റർ, ഓഫീസ് അസിസ്റ്റന്റ്, മാനേജ്മെന്റ് അഡ്മിനിസ്ട്രേറ്റർ, ഓഫീസ് അസിസ്റ്റന്റ്, മാനേജ്മെന്റ്, ബിസ്സിനെസ്സ് ഡെവലപ്പ്മെന്റ് മാനേജർ, സെയിൽസ് ഡെവലപ്പ്മെന്റ് മാനേജർ, ഫിനാൻഷ്യൽ കൺസൾട്ടൻറ്, ഫീൽഡ് സെയിൽസ് ഓഫീസർ, അഡ്വൈസർ & പിഡിഐ ട്രെയിനീ, മെക്ക് ട്രെയിനീ, സ്പെയർ അസിസ്റ്റന്റ് തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള എസ് എസ് എൽ സി ,പ്ലസ് ടു, ബിരുദം, ഐടിഐ/ ഡിപ്ലോമ (മെക്കാനിക് /ഓട്ടോമൊബൈൽ) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9.30 മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയിൽ 3 സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റും സഹിതം എത്തിച്ചേരേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് 04972703130 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
എഞ്ചിനീയറിംഗ് കൺസൽട്ടന്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാലയിൽ എഞ്ചിനീയറിംഗ് കൺസൽട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25.04.2025 വരെ നീട്ടി. വിശദവിവരങ്ങൾ സർവ്വകലാശാലാ വെബ് സൈറ്റ് www.kannuruniversity.ac.in -ൽ ലഭ്യമാണ്.
അഭിമുഖ തീയതി പിന്നീടറിയിക്കുന്നതാണ് .
ഹാൾടിക്കറ്റ്
ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ പത്താം സെമസ്റ്റർ ഏപ്രിൽ 2025 (റഗുലർ & ലാറ്ററൽ എൻട്രി ) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വെബ് സൈറ്റിൽ ലഭ്യമാണ് .ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
പ്രായോഗിക പരീക്ഷകൾ
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട് വർഷ ബി സി എ (സപ്ലിമെന്ററി-മേഴ്‌സി ചാൻസ് ) -ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 2025 ഏപ്രിൽ 24, 25 തീയതികളിലായി കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസ്സിൽ വെച്ച് നടക്കും. ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റെഗുലർ/സപ്പ്ളിമെന്ററി) നവംബർ 2024, പ്രായോഗിക പരീക്ഷകൾ തൃക്കരിപ്പൂർ, തങ്കയം ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിൽ വച്ച് 2025 ഏപ്രിൽ 29 ന് നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പി ജി പ്രൈവറ്റ് രജിസ്ട്രേഷൻ ഇംഗ്ലീഷ് ലാങ്വേജ് & ലിറ്ററേച്ചർ, ഇക്കണോമിക്സ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, ഹിസ്റ്ററി,എംകോം (അക്കൗണ്ടിങ്&ടാക്സേഷൻ),അറബിക്-പ്രൈവറ്റ് രജിസ്ട്രേഷൻ 2023 അഡ്മിഷൻ റഗുലർ/2020-22 അഡ്മിഷൻ ഇമ്പ്രൂവ്മെന്റ്/സപ്ലിമെന്ററി) നവംബർ 2023 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 05-05-2025 തീയതി വരെ സ്വീകരിക്കുന്നതാണ്.