ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് ഒന്‍പതിന് കണ്ണൂര്‍ താണ സാധു കല്യാണ മണ്ഡപത്തില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിന്റെ സംഘാടനത്തിന് എല്‍.ഇ.ഡി വാള്‍ (12 x 6), ടി.വി (50 ഇഞ്ച് ), ഗേറ്റ് ആന്റ് സ്റ്റേജ് ഡെക്കറേഷന്‍, ലൈറ്റ് ആന്റ് 5000 വാട്ട്സ് സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ (ഡീസല്‍ സഹിതം പരിപാടിയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിപ്പിക്കുന്നതിന്), ബാക്ക് ഡ്രോപ്പ്, വലിയ രണ്ട് കൂളറുകള്‍, രണ്ട് പെഡസ്ട്രിയല്‍ ഫാന്‍, നാല് കോഡ്ലെസ് മൈക്ക്, മറ്റു ക്രമീകരണങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ 30 ന് ഉച്ചക്ക് രണ്ടിന് മുന്‍പായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം. നിശ്ചിത ദിവസം ലഭിക്കുന്ന ക്വട്ടേഷനുകള്‍ അന്ന് വൈകിട്ട് അഞ്ചിന് ഹാജരായ അപേക്ഷകരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ക്വട്ടേഷന്‍ അംഗീകരിക്കുന്നതുമായിരിക്കും. ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ – 670002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍:04972 700231
വീട് നിര്‍മിച്ചു നല്‍കും
ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള ജനകീയ കമ്മിറ്റി രൂപീകരിച്ചു. സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പോത്സവത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് വീട് ഒരുങ്ങുന്നത്. സൊസൈറ്റി സെക്രട്ടറി പി വി രത്നാകരന്‍ ജനകീയ കമ്മിറ്റി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. കെ സി വത്സല അധ്യക്ഷയായി. കെ ഷഹറാസ്, ടി പി വിജയന്‍, പി പി കെ പ്രകാശന്‍, അബ്ദുള്‍ ജലീല്‍, കെ എം ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷിക്കാം
കെല്‍ട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ് നോളേജ് സെന്ററുകളിലെ മൂന്ന് മാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വെയര്‍ ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്‌മെന്റ് തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍ ബാച്ചുകളും ഉണ്ടായിരിക്കും. ഫോണ്‍: 8136802304
ഇംഗ്ലീഷ് ക്രാഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
അസാപ് കേരള സി എസ് ഡി സി സി പി സെന്റര്‍ പിലാത്തറ സെന്റ് ജോസഫ്സ് കോളജില്‍ ആരംഭിക്കുന്ന 12 ദിവസത്തെ എസെന്‍ഷ്യല്‍ ഇംഗ്ലീഷ് സ്‌കില്‍സ് കോഴ്സുകളിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപ് കേരളയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പ്രവേശനത്തിന് 8921437131 എന്ന നമ്പറില്‍ ബന്ധപ്പെടാം
ക്വട്ടേഷന്‍ ക്ഷണിച്ചു
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിന്റെ 2023-24 വര്‍ഷത്തെ കോളേജ് മാഗസിന്‍ പ്രിന്റ് ചെയ്ത് വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 30 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും.
തരംതിരിക്കാതെ മാലിന്യം സൂക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ
ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ ജൈവ – അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ സൂക്ഷിച്ചാൽ അയ്യായിരം രൂപ സ്‌പോട്ട് പിഴ ഈടാക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു.