കണ്ണൂർ സർവ്വകലാശാലയിൽ അദ്ധ്യാപക തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ – അവസാന തീയതി ദിർഘിപ്പിച്ചു
കണ്ണൂർ സർവ്വകലാശാലയുടെ മാനേജ്‌മെന്റ് സ്റ്റഡീസ് പഠന വകുപ്പിലെ അധ്യാപക തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് 08.04.2025 തീയതിയിലെ വിഞ്ജാപനം പ്രകാരം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 12.05.2025 വരെ ദീർഘിപ്പിച്ചിട്ടുണ്ട് .
അപേക്ഷയുടെ ഹാർഡ്‌കോപ്പി 19.05.2025. 5.00 pm (IST) നകം സർവ്വകലാശാലയിൽ ലഭിച്ചിരിക്കേണ്ടതാണ്.
വിശദ വിവരങ്ങൾ www.kannuruniversity.ac.in എന്ന സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷകൾ പുനഃ ക്രമീകരിച്ചു
സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവെച്ച, ചുവടെ ചേർത്ത പ്രകാരമുള്ള കോഡ് ഉള്ള 9 വിഷയങ്ങളുടെ (14 കോഴ്സ്) പരീക്ഷകൾ 2025 മെയ് 5-ന് (തിങ്കളാഴ്ച) നടത്തപ്പെടുന്നതാണ്.പരീക്ഷാ കേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല
· KU2MDCARB103
· KU2MDCARB104
· KU2MDCARS105
· KU2MDCARS106
· KU2MDCELE117
· KU2MDCFHI102
· KU2MDCHIS104
· KU2MDCHIS106
· KU2MDCMAL102
· KU2MDCTTM104
· KU2MDCURD102
· KU2MDCECO104/DEC104
· KU2MDCURD103
· KU2MDCFTY102
പുനർ മൂല്യ നിർണ്ണയ ഫലം
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2024 പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
നോമിനൽ റോൾ, ഹാൾടിക്കറ്റ്
സർവകലാശാലയുടെ കൊമേഴ്‌സ് & ബിസിനസ്സ് സ്റ്റഡീസ് പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം. കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി. ബി. സി.എസ്. എസ്.) റെഗുലർ (2023 അഡ്മിഷൻ / 2023 സിലബസ്), സപ്ലിമെന്ററി & ഇമ്പ്രൂവ്മെന്റ് (2022 അഡ്മിഷൻ / 2022 സിലബസ്), മെയ് 2025 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.