ഷൂട്ടിങ് പരീശിലകന്‍ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിങ് പരീശിലകന്‍ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു. ഒളിംപിക്സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു പ്രൊഫ. സണ്ണി തോമസ്. കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയാണ് അദ്ദേഹം. 85 വയസായിരുന്നു. ദ്രോണാചാര്യ പുരസ്കാരം ജേതാവാണ് സണ്ണി തോമസ്.
റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിംഗ് ചാമ്ബ്യനാണ് സണ്ണി തോമസ് . 1993 മുതല്‍ 2012 വരെ 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു സണ്ണി തോമസ്.


കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നസണ്ണി തോമസ് വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. സണ്ണി തോമസ് ജോലി ചെയ്തിരുന്ന അതേ കോളേജിലെ സസ്യശാസ്ത്ര പ്രൊഫസറായ ജോസമ്മ സണ്ണിയാണ് സണ്ണി തോമസിന്‍റെ ഭര്യ.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും