വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി

തിരുവനന്തപുരം മാറനല്ലൂരിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഈ മാലിന്യത്തിൽ നിന്നാണ് പാമ്പ് ഡ്രൈവറുടെ കഴുത്തിൽ ചുറ്റിയതെന്നാണ് നി​ഗമനം.കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടി മാറ്റാനുള്ള ശ്രമത്തിനിടെ ഈ വാഹനം അപകടത്തിൽപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ വിഷ്ണുവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും