കോഴിക്കോട് മെഡിക്കൽ കോളജ് തീപ്പിടുത്തം; സർക്കാരിന്റെ അനാസ്ഥകൊണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ

കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ ദാരുണമായ സംഭവം സർക്കാരിന്റെ അനാസ്ഥകൊണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാരിൻ്റെ അലംഭാവവും അനാസ്ഥയുമാണ് മരണ സംഖ്യ ഉയരാൻ കാരണം. ആരോഗ്യവകുപ്പിനടക്കം ഗുരുതര വീഴ്ച സംഭവിച്ചു. കുറ്റകരമായ അനസ്ഥയാണ് ഉണ്ടായത്. വീണാജോർജിന് ആരോഗ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ലെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മന്ത്രി പോലും ദുരന്തത്തിൽ ഫലപ്രദമായി ഇടപെട്ടില്ല. അവർ മറ്റ് വിവാദങ്ങൾ ഉണ്ടാക്കാനാണ് ശ്രമിച്ചത് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.


അതേസമയം, മെഡിക്കൽ കോളജിലുണ്ടായത് തീർത്തും അസാധാരണമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. യുപിഎസ് റൂമിൽ നിന്ന് പുക പടരുകയായിരുന്നു. പ്രാഥമിക കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് നിഗമനം. വിദഗ്‌ധ പരിശോധനകൾ സ്ഥലത്ത് നടക്കുന്നുണ്ട് അതിന് ശേഷമായിരിക്കും ബാക്കി കാര്യങ്ങൾ അറിയാൻ സാധിക്കുക. അടിയന്തര യോഗം വിളിച്ചത് എല്ലാം അന്വേഷിക്കാനാണ്, യോഗ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

 

 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും