ലൈബ്രറി അസിസ്റ്റന്റ്
കണ്ണൂർ സർവ്വകലാശാലയിലേയ്ക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ലൈബ്രറി അസിസ്റ്റന്റ് (1 ഒഴിവ്) ഒഴിവിലേക്കായി 2025 മെയ് 12 ന് ഡെപ്യൂട്ടി ലൈബ്രേറിയന്റെ ഓഫീസിൽ വച്ച് അഭിമുഖം നടത്തപ്പെടുന്നു.
വിദ്യാഭ്യാസ യോഗ്യത :
1. എസ് എസ് എൽ സി (SSLC)
2. ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ്
പ്രായപരിധി : 36 വയസ്സിൽ താഴെ (നിയമാനുസൃതമായ വയസിളവ് ലഭിക്കുന്നതാണ്)
വേതനം : Rs. 15,200/-/Month (പ്രതിമാസം 15,200 രൂപ മാത്രം)
നിയമന കാലാവധി : പരമാവധി 179 ദിവസത്തേക്ക് അല്ലെങ്കിൽ പകരം നിയമനം അനുവദിക്കപ്പെടുന്നത് വരെ ഇതിൽ ഏതാണോ ആദ്യം.
താല്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം രാവിലെ കൃത്യം 10.30 മണിക്ക് ഡെപ്യൂട്ടി ലൈബ്രേറിയന്റെ ഓഫീസിൽ ഹാജരാകേണ്ടതാണ്.
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല ജ്യോഗ്രഫി പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ‘പി.ജി.ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ്’ (റെഗുലർ/സപ്ലിമെന്ററി), നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ തീയതി പുനഃ ക്രമീകരിച്ചു
പ്രൈവറ്റ് രെജിസ്ട്രേഷൻ -ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾ 28.05.2025 ന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
നാലാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ
2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, നാലാം സെമസ്റ്റർ ബിരുദമേഴ്‌സി ചാൻസ് (ഏപ്രിൽ, 2025 ) പരീക്ഷകൾക്ക് 09.05.2025 മുതൽ 19.05.2025 വരെ പിഴയില്ലാതെയും 21.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ , ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
02.07.2025 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 13.05.2025 മുതൽ 19.05.2025 വരെ പിഴയില്ലാതെയും 21.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
കണ്ണൂർ സർവകലാശാലയിൽ വേനൽക്കാല പരിശീലന ക്യാമ്പ്: വൈസ് ചാൻസലർ ക്യാമ്പങ്ങങ്ങളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്തു
കണ്ണൂർ സർവകലാശാലയുടെ വേനൽക്കാല പരിശീലന ക്യാമ്പ് ആവേശകരമായ പങ്കാളിത്തത്തിനു വേദിയായി. കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ കായിക പഠനവകുപ്പ് സംഘടിപ്പിച്ച വേനൽക്കാല പരിശീലന ക്യാമ്പിന്റെ ആദ്യമാസം വിജയകരമായി പൂർത്തിയായി. വിവിധ മേഖലകളിൽനിന്നും വിവിധ പ്രായത്തിലുള്ള 100ലധികം വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.
പരിപാടിയുടെ അവലോകനം
2025 ഏപ്രിൽ 3 -ന് ആരംഭിച്ച ക്യാമ്പിൽ അത്ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നീ വിവിധ കായികവിഭാഗങ്ങളിൽ പരിശീലനം നൽകി. 4 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് അടിസ്ഥാന ചലനശീലങ്ങൾക്കും വിവിധ കായിക ഇനങ്ങളെ പരിചയപെടുന്നതിനുമുള്ള”ഫൺ ഗ്രൂപ്പ്” എന്ന പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിരുന്നു.
പരിശീലനവും വർക്ക്‌ഷോപ്പുകളും.
ക്യാമ്പസിലെ അധ്യാപകരായ ഡോ. ഉമ്മർ ഫാറൂഖ്, ഡോ. സുവർണ ശങ്കർ, ഡോ. ഷിജില പി സ്, ഡോ. വിൽസൺ വി എ എന്നിവർ ക്യാമ്പുകൾക്ക് മേൽനോട്ടം വഹിച്ചു. ക്യാമ്പങ്ങങ്ങൾക്ക് ഫിറ്റ്നസ് അസസ്മെന്റുകളും കായിക മനശാസ്ത്രത്തിന്റെയും പോഷകാഹാരത്തിന്റെയും സെഷനുകളും സംഘടിപ്പിച്ചുകൊണ്ട് സമഗ്രമായ കായികവികസനത്തെ ലക്ഷ്യമാക്കി ക്യാമ്പ് പ്രവർത്തിച്ചു.
ഭാവി പദ്ധതികൾ
കായികപഠനവകുപ്പിന്റെ കീഴിൽ വാരാന്ത്യ പരിശീലന ക്യാമ്പുകൾ ആരംഭിക്കുന്നതും. ക്യാമ്പിൽ നല്ല പ്രകടനം കാഴ്ചവച്ച കുട്ടികളെ സർവകലാശാലയുടെ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാദമിയിൽ പ്രവേശിപ്പിക്കുന്നതും പരിഗണിക്കും.
സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫസർ കെ.കെ. സാജു ക്യാമ്പ് സന്ദർശിച്ച്, കുട്ടികളെയും രക്ഷിതാക്കളെയും അഭിസംബോദനചെയ്തു. സർവകലാശാലയുടെ സമൂഹവികസന പ്രതിബദ്ധതയെക്കുറിച്ചും കായിക വിദ്യാഭ്യാസം സമൂഹത്തെ സർവകലാശാലയുമായി ബന്ധിപ്പിക്കുന്നതിലെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കായിക വിഭാഗത്തിന്റെ മേധാവിയായ പ്രൊഫസർ അനിൽ രാമചന്ദ്രൻ ക്യാമ്പിന്റെ പ്രധാന ഉദ്ദേശങ്ങൾ കാര്യക്ഷമമായി കൈവരിക്കാൻ സാധിച്ചതിലുള്ള നന്ദി എല്ലാ രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രേഖപ്പെടുത്തി. ക്യാമ്പ് നാളെയാണ് അവസാനിക്കുന്നത്.