ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതോടെ അമേരിക്കയും തങ്ങളുടെ പൗരന്മാർക്കും എംബസി ഉദ്യോഗസ്ഥർക്കും സുരക്ഷിതരാക്കാൻ നിർദേശം നൽകി. യുഎസ് കോൺസുലേറ്റ് ഉദ്യോഗസ്ഥരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ആണ് നിർദേശം. മേഖലയിലുള്ള യുഎസ് പൗരന്മാർക്കും സുരക്ഷ ഏർപ്പെടുത്തണം. പൗരന്മാർ സുരക്ഷിതസ്ഥാനത്തേക്ക് മാറണമെന്നും അമേരിക്ക പറഞ്ഞു.
അമേരിക്കൻ ജനതയോട് ലാഹോർ വിടാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ, എംബസി ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായ സ്ഥലത്ത് തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാനിലെ ലാഹോറിലും മറ്റ് നഗരങ്ങളിലും ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇന്ത്യ തിരിച്ചടിച്ചു, ഇത് അയൽരാജ്യത്ത് പരിഭ്രാന്തി പരത്തി. ലാഹോറിലെ പ്രധാന വിമാനത്താവളത്തോട് ചേർന്നുള്ള ചില പ്രദേശങ്ങളിൽ നിന്ന് അധികൃതർ ആളുകളെ ഒഴിപ്പിച്ചേക്കുമെന്ന പ്രാഥമിക റിപ്പോർട്ടുകളും ലഭിച്ചതായി യുഎസ് കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ലഹോറിലെ പാക് വ്യോമ സംവിധാനം തകർത്ത് ഇന്ത്യ. ഇന്ത്യൻ സൈന്യം പാകിസ്ഥാന്റെ വ്യോമ പ്രതിരോധ റഡാറുകൾ തകർത്തതായിട്ടാണ് റിപ്പോർട്ട്. ഷെല്ലാക്രമണത്തിനുള്ള തിരിച്ചടിയായാണ് ആക്രമണം നടത്തിയത്.
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്താൻ ശ്രമം നടത്തിയെങ്കിലും ആ ശ്രമം നിർവീര്യമാക്കിയതായി സൈന്യം അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ എസ് 400 സുദർശൻ ചക്ര പ്രതിരോധ മിസൈൽ സംവിധാനങ്ങളാണ് പാക് മിസൈലുകളെ നിർവീര്യമാക്കിയത്. 15 ഇടങ്ങളിൽ ആണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്.