ഇന്ത്യാ-പാക് സംഘർഷത്തിനിടെ ഇൻസ്റ്റഗ്രാമിൽ പാകിസ്താനെ പിന്തുണച്ച് പോസ്റ്റ് ഇട്ട 19കാരി അറസ്റ്റിൽ

ഇന്ത്യാ-പാക് സംഘർഷത്തിനിടെ ഇൻസ്റ്റഗ്രാമിൽ പാകിസ്താനെ പിന്തുണച്ച് പോസ്റ്റ് ഇട്ട 19കാരി അറസ്റ്റിൽ. ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് കമന്‍റിട്ട 19കാരിയായ വിദ്യാർത്ഥിനിയെ മഹാരാഷ്ട്രയിലെ പുണെയിൽ വെച്ചാണ് കോൻധ്വ പൊലീസ് അറസ്റ്റ് ചെയ്തത്. കോൻധ്വയിലെ കൗസർബാഗ് സ്വദേശിനിയാണ് അറസ്റ്റിലായ യുവതി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ രാജ്കുമാർ ഷിൻഡെ പറഞ്ഞു.


ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന നടപടി, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ, ദേശീയോദ്ഗ്രഥനത്തിന് ദോഷകരമായ ആരോപണങ്ങളുന്നയിക്കൽ, മതവികാരം വ്രണപ്പെടുത്തൽ, ക്രമസമാധാനം തകർക്കാനുദ്ദേശിച്ചുള്ള പ്രവൃത്തിയിലേർപ്പെടൽ, തുടങ്ങിയ വകുപ്പുകളാണ് നിലവിൽ യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related posts

ഒഡിഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ വൻതീപ്പിടിത്തം, 10 രോഗികൾ മരിച്ചു

സോനം വാങ്‌ചുക്കിന്റെ തടങ്കൽ നീക്കി; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

13 വർഷമായി കോമയിൽകഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധം; സുപ്രധാന വിധിയുമായി സുപ്രീംകോടതി