കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്  

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ ക്യാമ്പസിലെ ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക്  കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

ഈ നിയമനം  60 ദിവസത്തേക്ക് അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം അനുവദിക്കുന്നത് വരെ ഇതിൽ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ മാത്രമായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ ക്യാമ്പസിലെ ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 13.05.2025 ചൊവ്വ രാവിലെ 10.30 മണിക്ക് മുൻപായി ഹാജരാകുവാൻ അറിയിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് 9446870675 എന്ന നമ്പറിൽ ബന്ധപ്പെടുക

ഹാൾ ടിക്കറ്റ്

14.05.2025 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി എ, ബി ബി എ, ബി കോം , ബിഎ അഫ്സൽ ഉൽ ഉലമ ബിരുദം പ്രൈവറ്റ് റജിസ്‌ട്രേഷൻ റഗുലർ/സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റ് – (2020,-2022 അഡ്മിഷനുകൾ) ഏപ്രിൽ 2025പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ്പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽകൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക് (വെള്ളി 2.00 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്

ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ചഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ്കൊണ്ടുവരണം.

 പുനർമൂല്യനിർണ്ണയഫലം

അഫിലിയേറ്റഡ് കോളേജുകൾ/ സെന്ററുകളിലെ മൂന്നാം സെമസ്റ്റർ ബി എഡ് ഡിഗ്രി (നവംബർ  2024 )പരീക്ഷയുടെ  പുനർമൂല്യനിർണ്ണയഫലം  സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

 പരീക്ഷാ ഫലം

വിദൂര വിദ്യാഭ്യാസം ഒന്നും രണ്ടും   വർഷം ബി എ/ബി എ അഫ്സൽ- ഉൽ – ഉലമ/ബികോം/ബിബിഎ/ ബി സി എ /ബി എസ് സി മാത്തമാറ്റിക്‌സ്  ബിരുദം -മേഴ്‌സിചാൻസ് (2011-2017 അഡ്മിഷൻ) സപ്ലിമെന്ററി-(2018-2019 അഡ്മിഷൻ) ഏപ്രിൽ  2024  പരീക്ഷകളുടേ   ഫലം സർവകലാശാല വെബ് സൈറ്റിൽലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ്എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 21.05.2025 വരെസ്വീകരിക്കുന്നതാണ്

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും