Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments
സെക്യൂരിറ്റി കം വാച്ച്മാന്‍ ഒഴിവ്

പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സെക്യൂരിറ്റി കം വാച്ച്മാന്റെ രണ്ട് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 50 വയസ്സില്‍ താഴെയുള്ള വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ എംപ്ലോയ്‌മെന്റ് രജിസ്്രേടഷന്‍ കാര്‍ഡിന്റെയും വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം മെയ് 15 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കൊമേഴ്‌സ്, ഇലക്ട്രോണിക്‌സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, മലയാളം അധ്യാപകരുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 14, 15, 16, 17 തീയതികളിലായാണ് അഭിമുഖം നടക്കുക. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 854700505048

ക്വട്ടേഷന്‍ ക്ഷണിച്ചു

കതിരൂര്‍ ജി വി എച്ച് എസ് സ്‌കൂളിലെ ജി എസ് ടി അസിസ്റ്റന്റ് ലാബുകളിലേക്ക് പ്രൊജക്ടര്‍ എത്തിച്ചുനല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9947408444

പരാതി പരിഹാരസെല്‍ മെയ് 15 ന്

മെയ് 15 ന് ഉച്ചയ്ക്ക് രണ്ടിന് തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ പരാതി പരിഹാരസെല്‍ യോഗം നടക്കും. ഗുണഭോക്താക്കള്‍ക്ക് പരാതികള്‍ നല്‍കാനുണ്ടെങ്കില്‍ നേരിട്ടോ അല്ലാതെയോ ആശുപത്രി സൂപ്രണ്ടിനെ ഏല്‍പ്പിക്കാം.

അപേക്ഷ ക്ഷണിച്ചു

മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ കുക്ക്, ധോബി, സ്വീപ്പര്‍, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. മുന്‍ പരിചയമുള്ളവര്‍ മെയ് 13 ന് രാവിലെ 10.30 ന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും നാല് എ ഫോര്‍ പേപ്പറുമായി കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് എത്തണം. ഫോണ്‍: 0497 2781316

ഗതാഗത നിയന്ത്രണം

പെരിങ്ങത്തൂര്‍ – കാഞ്ഞിരക്കടവ് റോഡില്‍ കാഞ്ഞിരക്കടവ് പാലത്തിന് സമീപം കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ ഭാഗത്തേക്കുള്ള ഗതാഗതം മെയ് 11 മുതല്‍ ജൂണ്‍ 20 വരെ പൂര്‍ണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ടുന്ന ചെറുവാഹനങ്ങള്‍ കലുങ്കിന്റെ സമീപത്തുള്ള താല്‍ക്കാലിക റോഡ് വഴിയോ വലിയ വാഹനങ്ങള്‍ കുന്നുമ്മക്കര കുഞ്ഞിപ്പള്ളി മോന്താല്‍ വഴിയോ കടന്നുപോകണം.

അപേക്ഷ നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷാ തീയതി മാര്‍ച്ച് 31 വരെ നീട്ടി.അപേക്ഷയും മറ്റു വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും kmtwwfb.org വെബ്‌സൈറ്റിലും ലഭിക്കും. എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0497 2705197

വാഹനഗതാഗതം നിരോധിച്ചു

എളയാവൂര്‍ അമ്പലം റോഡിന്റെ ടാറിങ്ങ് അനുബന്ധ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ താഴെ ചൊവ്വ മുതല്‍ എളയാവൂര്‍ സൗത്ത് വരെയുള്ള ഭാഗത്തെ ഗതാഗതം മെയ് 12 മുതല്‍ 15 വരെ പൂര്‍ണമായും നിരോധിക്കും. ഗതാഗത്തിന് സമീപ പ്രദേശത്തുള്ള ചെറുറോഡുകള്‍ ഉപയോഗിക്കണമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വളണ്ടിയര്‍ നിയമനം

ജലജീവന്‍ മിഷന്റെ പേരാവൂര്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് ജെ ജെ എം വളണ്ടിയര്‍മാരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ്ങ്് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ സഹിതം മെയ് 31 ന് വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് എഞ്ചിനീയര്‍, പ്രൊജക്ട് സബ് ഡിവിഷന്‍ കൂത്തുപറമ്പ്, താണ, കണ്ണൂര്‍ – 670012 എന്ന വിലാസത്തിലോ aeekwakuthuparamba@gmail.com എന്ന ഇ മെയില്‍ വഴിയോ അപേക്ഷിക്കാം.

ലേലം

തലശ്ശേരി കുടുംബ കോടതിയുടെ വാറണ്ട പ്രകാരം എരുവേശ്ശി അംശം ദേശത്ത് റീ സര്‍വെ നമ്പര്‍ 4/1877 ല്‍പ്പെട്ട 0.1214 ഹെക്ടര്‍ വസ്തു ജൂണ്‍ ഒന്‍പതിന് രാവിലെ 11.30 ന് എരുവേശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign