കേരള ലോകായുക്ത ക്യാമ്പ് സിറ്റിങ്
കേരള ലോകായുക്ത കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ക്യാമ്പ് സിറ്റിങ് നടത്തും. മെയ് 27, 28 തീയതികളില്‍ കണ്ണൂര്‍ ഗവ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മെയ് 29, 30 തീയതികളില്‍ കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് ക്യാമ്പ്. സിറ്റിങ്ങിന് ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാറും ഉപലോകായുക്ത ജസ്റ്റിസ് വി. ഷെര്‍സിയും ക്യാമ്പിന് നേതൃത്വം നല്‍കും. രാവിലെ 10.30 മുതല്‍ ആരംഭിക്കുന്ന സിറ്റിങ്ങില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്*; *പാരിതോഷികം നല്‍കും
എസ് എസ് എല്‍ സി പരീക്ഷ, കായിക വിനോദ മത്സരങ്ങള്‍ എന്നിവയില്‍ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ മത്സ്യത്തൊഴിലാളികളുടേയും മക്കള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പാരിതോഷികം നല്‍കുന്നു. എസ് എസ് എല്‍ സി പരീക്ഷയില്‍ പത്ത്, ഒന്‍പത്, എട്ട് എ പ്ലസുകള്‍ ലഭിച്ചവര്‍ക്കും 2024-25 വര്‍ഷത്തില്‍ കായിക വിനോദ മത്സരങ്ങളില്‍ ദേശീയ – സംസ്ഥാന തലങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്കുമാണ് അപേക്ഷിക്കാന്‍ സാധിക്കുക. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി/ അനുബന്ധ മത്സ്യത്തൊഴിലാളി പാസ്സ്ബുക്ക്, പഠിച്ച സ്‌കൂളില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ്, കുട്ടിയുടെ ആധാര്‍ കാര്‍ഡ്, ബേങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം മെയ് 20 നകം അതാത് ഫിഷറീസ് ഓഫീസുകളില്‍ എത്തിക്കണമെന്ന് മേഖലാ എക്‌സിക്യൂട്ടീവ് അറിയിച്ചു.
ജില്ലാ പ്രോഗ്രാം മാനേജര്‍ നിയമനം
ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി നിര്‍വഹണത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ്, സുവോളജി, മറൈന്‍ സയന്‍സ്, മറൈന്‍ ബയോളജി, ഫിഷറീസ് ഇക്കണോമിക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയില്‍ ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം മെയ് 26 ന് രാവിലെ പത്തിന് കണ്ണൂര്‍ മാപ്പിള ബേയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2731081
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കൊമേഴ്‌സ്, ഇലക്ടോണിക്‌സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, മലയാളം അധ്യാപകരുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 14, 15, 16, 17 തീയതികളിലാണ് അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം അഭിമുഖത്തിന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 8547005048
അപേക്ഷ ക്ഷണിച്ചു
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ ജൂണില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9446442691, 9388929742, 9496077838
സൗജന്യ പഠനകിറ്റ് വിതരണം: അപേക്ഷ നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ മെയ് 13 വരെ നീട്ടി. അപേക്ഷയും വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും ഔദ്യോഗിക വെബ്‌സൈറ്റായ kmtwwfb.org യിലും ലഭിക്കും. എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2705197
സീറ്റ് ഒഴിവ്
നെരുവമ്പ്രം സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് മെയ് 15 ന് രാവിലെ 10 മണിക്ക് അഡ്മിഷന്‍ നടത്തും. വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9446301684, 9400006495, 04972871789
അപേക്ഷ ക്ഷണിച്ചു
തോട്ടട ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫീല്‍ഡ് ടെക്നീഷ്യന്‍ കമ്പ്യൂട്ടിങ്ങ് പെരിഫറല്‍സ്, ഫോര്‍ വീലര്‍ സര്‍വീസ് ടെക്നീഷ്യന്‍, പ്ലംബര്‍ ജനറല്‍ എന്നീ പ്ലസ് വണ്‍ കോഴ്സുകളിലേക്ക് മെയ് 14 മുതല്‍ 20 വരെ അപേക്ഷിക്കാം. വെബ് സൈറ്റ്: www.vhsecap.kerala.gov.in, ഫോണ്‍: 9961455668, 9061361997, 9447319053, 9497838316
അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും സംയുക്തമായി നടത്തുന്ന മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്റ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021 ന് ശേഷം ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്മെറ്റല്‍ കോഴ്സുകള്‍ പാസായവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സിന് അപേക്ഷിക്കാം. ആദ്യ രണ്ട് മാസത്തെ ക്ലാസ്സുകള്‍ ഗവ. പോളിടെക്നിക് കോളേജിലും ശേഷമുള്ള ക്ലാസ്സുകളും ആറ് മാസത്തെ തൊഴില്‍ പരിശീലനവും സ്‌റ്റൈപ്പന്റോടുകൂടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നടക്കും. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കാം. https://asapkerala.gov.in/ course/marine-structural- fitter/ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9495999658