ആനുകൂല്യങ്ങള്‍ക്ക് സോഫ്റ്റ് വെയറില്‍ പേര് ചേര്‍ക്കണം
തൊഴില്‍ വകുപ്പിന്‍ കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഒരു കുടക്കീഴിലാക്കി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെ എല്ലാ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളും രജിസ്ട്രേഷന്‍ ഡാറ്റാ പരിശോധിച്ച് നല്‍കിയ വിവരങ്ങള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അപ്ലോഡ് ചെയ്യണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, അതാതു ക്ഷേമനിധി ബോര്‍ഡുകള്‍ നിഷ്‌കര്‍ഷിക്കുന്ന മറ്റ് രേഖകള്‍ സഹിതമാണ് അപ്ഡേഷന്‍ നടത്തേണ്ടത്. ജൂലൈ 31 വരെ അപ്ഡേഷന്‍ ചെയ്യാം. ഏകീകൃത ഐഡന്റിറ്റി കാര്‍ഡിനുള്ള 25 രൂപ നല്‍കാത്തവര്‍ തുക എത്രയും വേഗം അടക്കണം.
ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ക്ഷേത്രകലാ അക്കാദമി നടത്തുന്ന ചെണ്ട, ചുവര്‍ ചിത്രം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ഓട്ടന്‍തുള്ളല്‍ എന്നീ ക്ഷേത്ര കലകളുടെ ഹ്രസ്വകാല കോഴ്സുകളിലേക്ക് എട്ട് മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ അവധി ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. www.kshethrakalaacademy.org വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കാം. നേരത്തെ പ്രാഥമിക കോഴ്സുകളില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ തുടര്‍ കോഴ്സുകളിലേക്കുള്ള അപേക്ഷകളും സമര്‍പ്പിക്കണം. അപേക്ഷകള്‍ സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂര്‍ – 670303 എന്ന വിലാസത്തില്‍ മെയ് 29 നകം ലഭിക്കണം.
അപേക്ഷ ക്ഷണിച്ചു
ബിസില്‍ ട്രെയിനിങ്ങ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകളിലെ ഓണ്‍ലൈന്‍, റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ഫോണ്‍: 7994449314
സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു
ആപത് ഘട്ടങ്ങളിലെ സന്നദ്ധ സേവനത്തിനും അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കണ്ണികളാകാനും മേരാ യുവ ഭാരത് രാജ്യ വ്യാപകമായി സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഏജന്‍സികളുമായി ചേര്‍ന്നാണ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് മൈ ഭാരത് പോര്‍ട്ടലില്‍ https://mybharat.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9447752234
അപേക്ഷ ക്ഷണിച്ചു
തോട്ടട ഗവ. ഐടിഐയുടെ സ്പെഷ്യല്‍ അഡ്വാന്‍സ് ലെവല്‍ എ ഐ റിലേറ്റഡ് ഇന്റീരിയര്‍ ഡിസൈനിങ്ങ് പ്രോഗ്രാമിന്റെ ആറ് മാസ കോഴ്‌സിലേക്ക് ഡിപ്ലോമ, ബി ടെക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ ഭാഗമായി അഡ്വാന്‍സ് ലെവല്‍ ഇന്റീരിയര്‍ ഡിസൈനിങ്ങ്, ഓട്ടോകാഡ്, ത്രീഡി സ്റ്റുഡിയോ മാക്സ് ആന്റ് ആനിമേഷന്‍, വി റേ, റെവിറ്റ് ആര്‍ക്കിടെക്ചര്‍, സ്‌കെച് അപ്, ലൂമിയന്‍, ത്രീഡി പ്രിന്റിങ്ങ്, അഡോബ് പ്രീമിയര്‍, ഫോട്ടോഷോപ്പ് -എഐ എന്നീ സോഫ്റ്റ്വെയറുകളില്‍ പരിശീലനം നല്‍കും.
അപേക്ഷ ക്ഷണിച്ചു
തോട്ടട ഗവ. ഐടിഐയുടെ മൂന്ന് മാസ ത്രീഡി മോഡലിങ്ങ് ആന്റ് ത്രീഡി വിഷ്വലൈസേഷന്‍ കോഴ്സിന്റെ ഭാഗമായി ഓട്ടോകാഡ്, ത്രീഡി സ്റ്റുഡിയോ മാക്സ്, വി റേ, സ്‌കെച് അപ്, ഫോട്ടോഷോപ്പ് എന്നീ സോഫ്റ്റ് വെയറുകളില്‍ പരിശീലനം നല്‍കുന്നു. എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് മെയ് 30 വരെ അപേക്ഷിക്കാം. ഫോണ്‍: 9447311257
ജെ ഡി സി കോഴ്സ് സീറ്റ് ഒഴിവ്
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2025-26 വര്‍ഷത്തെ ജെ ഡി സി കോഴ്സിന് ഒഴിവുള്ള ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം സീറ്റുകളിലേക്ക് മെയ് 15 മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9496188027, 9747541481, 9495261423, 7306612974
ഇ ലേലം
ജില്ലയുടെ അധികാരപരിധിയിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിവിധ ക്രൈം കേസുകളില്‍ ഉള്‍പ്പെട്ട 60 വാഹനങ്ങളെ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എംഎസ്ടിസി ലിമിറ്റഡ് എന്ന പൊതു മേഖലാ സ്ഥാപനത്തിന്റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന ഇ ലേലം ചെയ്യും. ഫോണ്‍: 0497 2763339, 9497925858
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ തളിപ്പറമ്പ കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച് മുതല്‍ പ്ലസ് ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന അന്തേവാസികളുടെ മുടി മുറിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നോ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ അപേക്ഷ ക്ഷണിച്ചു. മെയ് 26 ന് ഉച്ചയ്ക്ക് 12 വരെ അപേക്ഷിക്കാം. ഫോണ്‍: 0460 2996794
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ തളിപ്പറമ്പ കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന അന്തേവാസികളുടെ യൂണിഫോം, നൈറ്റ് ഡ്രസ്സ് , ബെഡ്ഷീറ്റ് എന്നിവ അലക്കി ഇസ്തിരിയിട്ട് നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നോ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ അപേക്ഷ ക്ഷണിച്ചു. മെയ് 26 ന് ഉച്ചയ്ക്ക് 12 വരെ അപേക്ഷിക്കാം. ഫോണ്‍: 0460 2996794