വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ യുവതി അപകടത്തിൽ മരിച്ച സംഭവം; റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ

വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ യുവതി അപകടത്തിൽ മരിച്ച സംഭവത്തില്‍ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ. മാനേജർ കെ.പി.സ്വച്ഛന്ദ്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്.

ഇരുവര്‍ക്കുംമേല്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ഇരുവരെയും ഈ മാസം 28 വരെ റിമാൻഡ് ചെയ്തു.

ഇന്നലെയാണ് റിസോർട്ടിലെ ടെൻ്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചത്. . 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തിൽ മൂന്നുപേർക്ക് പരുക്ക് പറ്റിയിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും