കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

തെരഞ്ഞെടുപ്പ്   ഫലം        

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ  മണ്ഡലത്തിൽ നിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി. അഡ്വ. കെ കെ രത്നകുമാരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

നോമിനൽ  റോൾ ,ഹാൾടിക്കറ്റ്

സർവകലാശാലയുടെ ഭൂമിശാസ്ത്ര പഠനവകുപ്പിലെ  ഒന്നാം  സെമസ്റ്റർ പിജി  ഡിപ്ലോമ  ഇൻ  ജിയോഇൻഫർമാറ്റിക്‌സ്  ഫോർ  സ്പേഷ്യൽ  പ്ലാനിംഗ് (റെഗുലർ/ സപ്ലിമെന്ററി  ) നവംബർ  2024  പരീക്ഷയുടെ  നോമിനൽ  റോൾ ,ഹാൾടിക്കറ്റ്  എന്നിവ സർവകലാശാല വെബ്സൈറ്റിൽ  ലഭ്യമാണ് .

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം ബി എ ( റെഗുലർ / സപ്ലിമെന്ററി ) ഒക്ടോബർ 2024 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .പുനർ മൂല്യ നിര്ണ്ണയം , സൂക്ഷ്മ പരിശോധന , ഫോട്ടോകോപ്പി  എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 27.05.2025,5 PM.

ഒന്നാം സെമസ്റ്റർ ബിരുദം  (സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ,നവംബർ 2024  പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ  ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ  28.05.2025  വൈകുന്നേരം  5 മണി വരെ സ്വീകരിക്കുന്നതാണ്.

             കണ്ണൂർ സർവ്വകലാശാല  2024 നവംബർ  സെഷനിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ(2018&Earlier അഡ്മിഷൻ ഉൾപ്പെടെ) പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണ്ണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും