ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ ആറ് ഭീകകരെ വധിച്ച ഓപ്പറേഷനുകള്‍ വിശദീകരിച്ച് സുരക്ഷാ സേനകള്‍

ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ ആറ് ഭീകകരെ വധിച്ച ഓപ്പറേഷനുകള്‍ വിശദീകരിച്ച് സുരക്ഷാ സേനകള്‍. ത്രാലിലും ഷോപ്പിയാനിലും അതീവ ദുഷ്‌കരമായ ദുര്‍ഘടസാഹചര്യങ്ങളെ അതിജീവിച്ചാണ് ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കിയത്. ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സേനാവിഭാഗങ്ങള്‍ ഉറപ്പ് നല്‍കി.

പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങി.സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചു. മലമേഖലയിലെ വനത്തില്‍ ഏറെ ദുഷ്‌കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്‍ത്തിയാക്കിയത്. ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച ഷാഹിദ്ദ് കുട്ടെ അടക്കമുള്ള ഭീകരരയാണ് സൈന്യം വധിച്ചത്. വനമേഖലകളിലടക്കം സൈന്യം ഭീകരര്‍ക്കാര്‍ തെരച്ചില്‍ തുടരുകയാണ് – സുരക്ഷ സേന വിശദീകരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും