പാലക്കാട്ട് ടാപ്പിങ്ങ് തൊഴിലാളി മരിച്ച നിലയിൽ; കാട്ടാന ആക്രമണമെന്ന് സംശയം

പാലക്കാട് മണ്ണാർക്കാട് ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാല്‍പറമ്പന്‍ ഉമ്മര്‍ ആണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റാണ് മരണമെന്നാണ് സൂചന. അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകരയിലെ ചോലമണ്ണിലാണ് സംഭവം. രാവിലെ ടാപ്പിങ്ങിനായി ഇറങ്ങിയതായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

കാളികാവിലെ നരഭോജി കടുവയുടെ കാല്പാടുകള്‍ കണ്ടെത്തി: പ്രദേശത്ത് തിരച്ചില്‍ തുടരുന്നു
കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. നിരീക്ഷണ ക്യാമറകളില്‍ കടുവയുടെ കൂടുതല്‍ ദൃശ്യങ്ങളില്ല. കേരള എസ്റ്റേറ്റിന് സമീപത്തെ റോഡിന് സമീപവും മഞ്ഞള്‍പ്പാറ ഭാഗത്തും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.

രാവിലെ ഏഴുമണിയോടെ ദൗത്യം പുനരാരംഭിച്ചു. കടുവയെ നിരീക്ഷിക്കുന്നതിനായി 50 ക്യാമറയും മൂന്ന് കൂടുകളുമാണ് സ്ഥാപിച്ചിരുന്നത്. അധികമായി അഞ്ച് ലൈവ് സ്ട്രീമിങ് ക്യാമറകളും കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. മഞ്ഞള്‍പാറ ഭാഗത്താണ് വനം വകുപ്പിന്റെ RRT സംഘം പരിശോധന നടത്തിയത്. എത്രയും പെട്ടെന്ന് കടുവയെ പിടികൂടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിമോള്‍ പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും