മൂന്ന് പേരുമായി ഇരുചക്രവാഹനം ഓടിച്ച വിദ്യാര്‍ത്ഥി ചെന്നുപെട്ടത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നില്‍. കൊല്ലം പത്തനാപുരത്താണ് സംഭവം. തുടര്‍ന്ന് വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് ഹെല്‍മെറ്റോ ലൈസന്‍സോ ഉണ്ടായിരുന്നില്ല. പത്തനാപുരത്ത് കുടുംബശ്രിയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.