മലക്കപ്പാറയില്‍ കാട്ടാനയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. 75കാരിയായ മേരിയാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മലക്കപ്പാറയിൽ തമിഴ്നാട് ചെക്ക് പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം.
വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തേയ്ക്ക് കടന്ന കാട്ടാന മേരിയെ ആക്രമിക്കുകയായിരുന്നു. വീട് സ്ഥിതി ചെയ്യുന്ന ഭാഗത്ത് സ്ഥിരമായി വന്യജീവികള്‍ എത്താറുണ്ട്. മേരിയും മകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.