സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ക്യാപ്റ്റനുമായ നജിമുദ്ദീന്‍ അന്തരിച്ചു

സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകനുമായ എ നജിമുദ്ദീന്‍ (73) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. കേരള ഫുട്‌ബോള്‍ ടീമിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്ന നജിമുദ്ദീന്‍ കൊല്ലം തേവള്ളി സ്വദേശിയാണ്.

1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ജേതാക്കളായപ്പോള്‍ ടീമിലെ പ്രധാന താരമായിരുന്നു നജിമുദ്ദീന്‍. കേരളത്തിന്റെ കിരീടനേട്ടത്തില്‍ നജിമുദ്ദീന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അന്ന് ഫൈനലില്‍ ഹാട്രിക്കടിച്ച് തിളങ്ങിയത് ക്യാപ്റ്റന്‍ മണിയാണെങ്കിലും രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത് 19കാരനായ നജിമുദ്ദീനായിരുന്നു.

തൃശൂര്‍ അക്കിക്കാവില്‍ വാഹനാപകടം; പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
1973 മുതല്‍ 1981 വരെ കേരളത്തിന് വേണ്ടി നജിമുദ്ദീന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. 1992 വരെ ടൈറ്റാനിയത്തിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ടൈറ്റാനിയത്തില്‍ നിന്നും അസിസ്റ്റന്റ് കൊമേഴ്‌സ്യല്‍ മാനേജരായി 2009 ല്‍ വിരമിച്ചു. ഭാര്യ: നസീം ബീഗം മക്കള്‍: സോഫിയ, സുമയ്യ, സാദിയ.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും