വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസ്

വയനാട് വാകേരി കൊലപാതക കേസിൽ പ്രതി ദിലീഷിനെതിരെ പോക്സോ കേസ് ചുമത്തി. പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസ്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കൽപ്പറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ദിവസമാണ് പ്രതി ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ വെട്ടി കൊലപ്പെടുത്തിയത്. മൂത്ത പെൺകുട്ടിയെയും പ്രതി വെട്ടിപരിക്കേൽപ്പിച്ചിരുന്നു. ഇതിന് ശേഷം കാണാതായ ഇളയകുട്ടിയെയും പ്രതിയെ രാത്രി മുഴവൻ നീണ്ട തിരച്ചിലിനൊടുവിൽ പിറ്റേന്ന് രാവിലെ അടുത്തുള്ള തോട്ടത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇളയകുട്ടിയുമായി പ്രതി കടന്ന് കളയുകയായിരുന്നു.

 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും