2025-26 അധ്യയന വർഷത്തിൽ, കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിലെ ഐ.ടി എഡ്‌ജുക്കേഷൻ സെന്ററിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ പ്രോഗ്രാമിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഹയർ സെക്കൻഡറി പരീക്ഷയിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഇൻഫോർമാറ്റിക്സ് പ്രാക്റ്റീസസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ച് 50 ശതമാനം കുറയാത്ത മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. സർവകലാശാല ചട്ടങ്ങൾ പ്രകാരമുള്ള മാർക്ക് ഇളവ് ബാധകമാണ്.
പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റ് (www.admission.
പ്രവേശനം ലഭിക്കുന്നവർക്ക് ആവശ്യമെങ്കിൽ മൂന്ന് വർഷം പൂർത്തിയാകുമ്പോഴോ നാല് വർഷം പൂർത്തിയാകുമ്പോഴോ വിടുതൽ ചെയ്യാവുന്നതാണ്. അങ്ങനെയുള്ളവർക്ക് അവർ നേടിയ ക്രഡിറ്റിന്‍റെ അടിസ്ഥാനത്തിൽ BCA ഡിഗ്രി, BCA (Hons.) ഡിഗ്രി എന്നിങ്ങനെ
പ്രസ്തുത പ്രോഗ്രാമിന്റെ പ്രവേശനത്തിന്റെ മറ്റ് വ്യവസ്ഥകൾ, 2025-26 അധ്യയന വർഷത്തിൽ പഠന വകുപ്പുകളിലെ വിവിധ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി ഇറക്കിയിട്ടുള്ള പ്രോസ്പെക്ടസ് അടിസ്ഥാനമാക്കിയും, പ്രോഗ്രാമിന്റെ റെഗുലേഷൻ പ്രകാരവുമായിരിക്കും.
ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി/PwBD വിഭാ
വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admission.
അപേക്ഷികൾ സ്വീകരിക്കുന്ന അവസാന തിയ്യതി 17.06.2025
സംശയങ്ങൾക്ക് ഫോൺ /ഇ-മെയില്‍ മുഖാന്തരം മാത്രം ബന്ധപ്പെടുക.
ഹെൽപ്പ് ലൈൻ നമ്പർ :+914954262995 ,7356948230
E -mail id: deptdoa@kannuruniv.ac.in
എം എ മ്യൂസിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ സംഗീത പഠന വകുപ്പിൽ എം എ മ്യൂസിക് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത 45% മാർക്കോടെ ബി എ മ്യൂസിക് ബിരുദം. ഏതെങ്കിലും വിഷയത്തിൽ 45% മാർക്കോടെ ബിരുദവും സംഗീതാഭിരുചിയുമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 12. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ www.admission.
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പിലാത്തറയിലെ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ എം. എ. ഭരതനാട്യം, ബി. എ. ഭരതനാട്യം, ബി. എ. കർണാട്ടിക് മ്യൂസിക് പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് പ്രസ്തുത കോളേജിൽ സമർപ്പിക്കേണ്ടതാണ്. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി ജൂൺ 10 ഉം, ബിരുദ പ്രോഗ്രാമുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി ജൂൺ 17 ഉം ആണ്.
അസിസ്റ്റന്റ് പ്രൊഫെസ്സർ -ജോലി ഒഴിവ്
കണ്ണൂർ സർവകലാശാല ഹിന്ദി വിഭാഗത്തിൽ (നീലേശ്വരം ക്യാംപസ്) തല്‍ക്കാലികാടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫെസ്സറുടെ ഒഴിവുണ്ട്. യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 10.06.2025 നു രാവിലെ 10.30 മണിക്ക് ഡിപാര്‍ട്ട്മെന്‍റില്‍ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ അസ്സല്‍ യോഗ്യത സര്‍ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. Mob : 8921288025
കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ക്യാമ്പസ്സിൽ സസ്യശാസ്ത്ര പഠന വകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു താത്കാലിക ഒഴിവുണ്ട് (യോഗ്യത- എം.എസ്.സി. ബോട്ടണി/പ്ലാന്റ് സയൻസ് നെറ്റ്/പി.എച്ച്.ഡി). താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 09-06-2025 തിങ്കളാഴ്ച രാവിലെ 11.30 മണിക്ക് വകുപ്പ് തലവൻ മുമ്പാകെ ഹാജരാകേണ്ടതാണ്.
താത്കാലിക അധ്യാപക നിയമനം -അപേക്ഷാ തീയതി നീട്ടി
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവിധ പഠന വകുപ്പുകളിൽ / സെന്ററുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള Guest Faculty/ Sports Trainer തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 12 .06 .2025 വരെ നീട്ടി .
വിവിധ പഠനവകുപ്പുകളിലെയും സെന്ററുകളിലെയും ഒഴിവുകളുടെ വിശദ വിവരങ്ങൾ , യോഗ്യത , വേതനം തുടങ്ങി എല്ലാ വിശദവിവരങ്ങളും സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
കൂടുതൽ വിവരങ്ങൾക്കായി www.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക .
ബന്ധപ്പെടേണ്ട നമ്പർ – 04972715228/ Technical : 6282963687, 0497 2715178
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും , ജൂൺ 18 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
പ്രൊജക്റ്റ് മൂല്യനിർണയം, വൈവ വോസി
തളിപ്പറമ്പ , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിലെ നാലാം സെമസ്റ്റർ എം.എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവെർണൻസ്/പബ്ലിക് പോളിസി ആൻഡ് ഡെവലെപ്മെന്റ്/സോഷ്യൽ എന്റർപ്രെനേർഷിപ് ആൻഡ് ഡെവലെപ്മെന്റ് ഡിഗ്രി, (ഏപ്രിൽ 2025) പ്രൊജക്റ്റ് മൂല്യനിർണയം, വൈവ വോസി പരീക്ഷകൾ 2025 ജൂൺ 9, 10 തീയതികളിലേക്ക് പുനക്രമീകരിച്ചിരിക്കുന്നു .
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ പി.ജി. ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണ്ണയം/വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളേജുകളിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
1. എം.എസ്.സി ഫിസിക്സ്/ എം.എസ്.സി ഫിസിക്സ് വിത്ത്കമ്പ്യൂട്ടേഷണൽ & നാനോ സയൻസ് സ്പെഷ്യലൈസേഷൻ – 2025 ജൂൺ9,10
2. എം.എസ്.സി കൌൺസെലിംഗ് സൈക്കോളജി – 2025 ജൂൺ 13,16
3.എം.എസ്.സി സുവോളജി/ എം.എസ്.