വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ട്രീ ബാങ്കിങ്ങ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

കേരള വനം വകുപ്പിന്റെ ട്രീ ബാങ്കിങ്ങ് പദ്ധതിയിലേക്ക് സ്വന്തമായി ഭൂമിയുള്ളവരിൽ നിന്നും 15 വർഷത്തിൽ കുറയാത്ത കാലയളവിലേക്ക് പാട്ടത്തിന് ഭൂമി കൈവശമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ നിശ്ചയിച്ച വ്യക്ഷത്തൈകൾ നട്ടുവളർത്തുന്നവർക്ക് 15 വർഷം വരെ ധനസഹായം ലഭിക്കും. 15 വർഷം പൂർത്തിയായതിനു ശേഷം സ്ഥലമുടമയ്ക്ക് സോഷ്യൽ ഫോറസ്ട്രി ഡിവിഷണൽ ഓഫീസിന്റെ അനുമതിയോടെ സ്വന്തം ആവശ്യത്തിനോ വിൽപ്പന നടത്താനോ മരം മുറിക്കാം. അപേക്ഷകൾ ജൂൺ 15 വരെ സ്വീകരിക്കും. ഫോൺ: കണ്ണൂർ ഫോറസ്ട്രി ഡിവിഷൻ-0497 2705105, കണ്ണൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്-8547603826, തലശ്ശേരി ഫോറസ്റ്റ് ഓഫീസർ-8547603829

അഭിമുഖം മാറ്റി

ചൊവ്വ ഹയർസെക്കന്ററി സ്‌കൂൾ എച്ച് എസ് എസ് വിഭാഗത്തിൽ ജൂൺ ആറിന് നടത്താനിരുന്ന ഇംഗ്ലീഷ്, ഗണിതം (ജൂനിയർ), ഇക്കണോമിക്‌സ് (സീനിയർ) വിഷയങ്ങളുടെ അഭിമുഖം ജൂൺ 11 ലേക്ക് മാറ്റിയതായി മാനേജർ അറിയിച്ചു.

താലൂക്ക് വികസന സമിതി യോഗം ഏഴിന്

തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ജൂൺ ഏഴിന് രാവിലെ 10.30 ന് തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും.

പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള

തോട്ടട ഗവ. വനിതാ ഐടിഐയിൽ ജൂൺ ഒമ്പതിന് പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള നടക്കുന്നു. ഐടിഐ ട്രേഡ് പാസായി നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് ലഭിക്കാത്ത ട്രെയിനികൾക്ക് മേളയിൽ പങ്കെടുക്കാം. വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു വർഷ കാലയളവിലാണ് തെരഞ്ഞെടുക്കുന്നത്. മേളയിൽ പങ്കെടുക്കുന്ന ട്രെയിനികൾക്ക് ആർഐ സെന്റർ മുഖേന നികത്തുന്ന അപ്രന്റീസ്ഷിപ്പ് ഒഴിവുകളിൽ മുൻഗണന ലഭിക്കും.  ഫോൺ : 04972704588

ഐ.എച്ച്.ആർ.ഡി കോഴ്സുകൾക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആർ.ഡിയുടെ വിവിധ കേന്ദ്രങ്ങളിൽ പിജിഡിസിഎ, പിജിഡിസിഎഫ്, ഡിഡിടിഒഎ, ഡിസിഎ, സിസിഎൽഐഎസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrdadmission.org വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 13 നകം ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ എത്തിക്കണം.

യു.ജി പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബികോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്, ബികോം കോ-ഓപ്പറേഷൻ, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന 50 ശതമാനം സീറ്റുകളിലേക്കാണ് പ്രവേശനം. http://www.ihrdadmissions.org വെബ്സൈറ്റ് വഴിയോ കോളേജ് ഓഫീസിൽ നേരിട്ടോ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സെറ്റിൽ നിന്നോ കോളേജ് ഓഫീസിൽ നിന്നോ ലഭിക്കും. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി എച്ച്, ഫിഷർമാൻ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ:0497 2877600, 8547005059

പി ജി പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാം വർഷ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്, എം കോം ഫിനാൻസ് കോഴ്‌സുകളിൽ കോളേജ് നേരിട്ട് അഡ്മിഷൻ നടത്തുന്ന 50 ശതമാനം സീറ്റിലേക്ക് അഡ്മിഷൻ ആരംഭിച്ചു. http://www.ihrdadmissions.org വെബ്‌സൈറ്റ് വഴിയോ കോളേജ് ഓഫീസിൽ നേരിട്ടോ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്സെറ്റിൽ നിന്നോ കോളേജ് ഓഫീസിൽ നിന്നോ ലഭിക്കും. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി എച്ച്, ഫിഷർമാൻ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ:0497 2877600, 8547005059

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

അസാപ് കേരള പാലയാട് കാമ്പസിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്ലസ്ടു പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. http://csp.asapkerala.gov.in/courses/fitness-trainerfitness-trainer-spfq1107 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9495999712

എം ബി എ ഗ്രൂപ്പ് ചർച്ചയും അഭിമുഖവും

പുന്നപ്ര അക്ഷരനഗരി കേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. അംഗീകൃത സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജിയുടെ ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനം നടത്തുന്നു. ഇതിന്റെ ഭാഗമായുള്ള ഗ്രൂപ്പ് ചർച്ചയും അഭിമുഖവും ജൂൺ 10 ന്  രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. ഡിഗ്രി പരീക്ഷയിൽ 50 ശതമാനം മാർക്കോടെ പാസായവർക്കും 45 ശതമാനം മാർക്കോടെ പാസായ എസ് സി, എസ് ടി വിഭാഗക്കാർക്കും 48 ശതമാനം മാർക്കോടെ പാസായ എസ്.ഇ.ബി.സി, ഒ.ബി.സിക്ക് വിഭാഗക്കാർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് ഉള്ളവരും, അതിന് അപേക്ഷ നൽകിയിട്ടുള്ളവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്റ് ആന്റ് ടെക്നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കൽ.പി.ഒ, ആലപ്പുഴ-688003 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ.0477-2267602, 9188067601, 9946488075, 9747272045

ഹ്രസ്വകാല ഐ.ടി.ഐ കോഴ്‌സുകൾ

കണ്ണൂർ ഗവ. ഐ.ടി.ഐയുടെ ഹ്രസ്വകാല ഡിപ്ലോമ ഇൻ മൊബൈൽ ടെക്‌നോളജി, സിസിടിവി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9745479354

ഐ.ടി.ഐ ഡിപ്ലോമ കോഴ്‌സുകൾ

കണ്ണൂർ ഗവ. ഐടിഐയുടെ ഫയർ ആന്റ് സേഫ്റ്റി, ഓയിൽ ഗ്യാസ് ടെക്‌നോളജി, എയർപോർട്ട് മാനേജ്‌മെന്റ് വിത്ത് സപ്ലൈ ചെയിൻ ആന്റ് ലോജിസ്റ്റിക്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്ങ് ഇൻ എഐ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8301098705

ഐ.ടി.ഐ ഇന്റീരിയർ ഡിസൈനിങ്ങ് കോഴ്‌സുകൾ

കണ്ണൂർ ഗവ. ഐ.ടി.ഐയുടെ ഇന്റീരിയർ ഡിസൈനിങ്ങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിന്റെ ഭാഗമായി ഓട്ടോകാഡ്, ത്രീഡി സ്റ്റുഡിയോ മാക്‌സ്, വി റേ, ഫോട്ടോഷോപ്പ്, റെവിറ്റ് ആർക്കിടെക്ചർ, സ്‌കെച്ച് അപ് സോഫ്റ്റ് വെയറുകളിൽ പരിശീലനം നൽകും. ഫോൺ: 9447311257

ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജിൽ ജൂലൈ സെക്ഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം തിരുവനന്തപുരം നന്ദാവനത്തു പ്രവർത്തിക്കുന്ന എസ് ആർ സിയിൽ നിന്ന് ലഭിക്കും. http://app.srccc.in/register ലിങ്ക് വഴിയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.srccc.in വെബ്സൈറ്റിലും 0471 2570471, 9846033001 നമ്പറുകളിലും ബന്ധപ്പെടാം.

അന്താരാഷ്ട്ര ഒളിംപിക് ദിനം സമുചിതമായി ആഘോഷിക്കും

ജൂണ്‍ 23 അന്താരാഷ്ട്ര ഒളിംപിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെമിനാറുകള്‍, കൂട്ടയോട്ടം, ബാഡ്മിന്റണ്‍ മാച്ച്, പെനാല്‍റ്റി ഷൂട്ട് ഔട്ട് തുടങ്ങി വിവിധങ്ങളായ പരിപടികള്‍ നടത്തും. പരിപാടികളുടെ നടത്തിപ്പിനായി ജില്ലാ ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് സംഘാടക സമിതി രൂപീകരിച്ചു. രജിസ്ട്രേഷന്‍, പുരാവസ്തു, മ്യൂസിയം, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപി മാരായ ഡോ.വി ശിവദാസന്‍, കെ സുധാകരന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ എന്നിവര്‍ രക്ഷാധികാരികളായി പ്രവര്‍ത്തിക്കും. കെ വി സുമേഷ് എംഎല്‍എയാണ് സംഘാടക സമിതി ചെയര്‍മാന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പവിത്രന്‍ മാഷ് വൈസ് ചെയര്‍മാനായും ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ പി.കെ ജഗന്നാഥന്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും.

കണ്ണൂര്‍ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.പി കെ ജഗന്നാഥന്‍ അധ്യക്ഷനായി. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പവിത്രന്‍ മാഷ്, ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി ബാബു പണ്ണേരി, സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രദീപന്‍, വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍, സംഘടനാ ഭാരവാഹികള്‍, കായിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മസ്റ്ററിംഗ് നടത്തണം

കേരള ഷോപ്സ് ആന്റ് കമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയ സെന്ററുകള്‍ വഴി വാര്‍ഷിക ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന്് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

പാനല്‍ തയ്യാറാക്കല്‍

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പുകളില്‍ നിലവിലുള്ളതും അധ്യയന വര്‍ഷത്തില്‍ ഉണ്ടായേക്കാവുന്നതുമായ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍കാലിക നിയമനത്തിന് പരിഗണിക്കുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. എഐസിടിഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ പ്രമാണങ്ങള്‍ സഹിതം യോഗ്യതാ പരീക്ഷയ്ക്കും അഭിമുഖത്തിനുമായി ജൂണ്‍ 16 ന് രാവിലെ 9.30 ന് സ്ഥാപനത്തിലെ അതാത് വകുപ്പ് തലവന്മാര്‍ക്കു മുമ്പില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in വെബ്സൈറ്റില്‍ ലഭിക്കും.

അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഒഴിവ്

കണ്ണൂര്‍ ജില്ലാപഞ്ചായത്ത് അസി. എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പൊതുമരാമത്ത്, ഇലക്ട്രിക്കല്‍, കെ.എസ്.ഇ.ബി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും അസി.എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ നിന്നും വിരമിച്ചതും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച വ്യക്തിയാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും പകര്‍പ്പുകള്‍ അപേക്ഷയുടെ കൂടെ ഉണ്ടാകണം. അപേക്ഷകള്‍ ജൂണ്‍ 16 നകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, എല്‍ ഐ ഡി ആന്റ് ഇ ഡബ്ല്യൂ ഡിവിഷന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് – 670002 എന്ന വിലാസത്തില്‍ ലഭിക്കണം. ഇ മെയില്‍: eelsgdkannurdivision@gmail.com, ഫോണ്‍: 0497 2708022

അധ്യാപക ഒഴിവ്

കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി (സ്പോര്‍ട്സ്) സ്‌കൂളില്‍ വിഎച്ച്എസ്സി വിഭാഗത്തില്‍, ലീവ് വേക്കന്‍സിക്ക് സാധ്യതയുള്ള എന്‍ വി ടി കെമിസ്ട്രി (സീനിയര്‍) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എംഎസ്സി കെമിസ്ട്രിയോടൊപ്പം ബി എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ജൂണ്‍ ഒന്‍പതിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2712921

ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ജൂൺ 10 വരെ പരാതി നൽകാം

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനത്തിൽ ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള അവസാനതീയതി ജൂൺ ഏഴിൽ നിന്ന് 10 ലേക്ക് നീട്ടി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്‌റ്റേർഡ് തപാലിലോ നൽകാം. ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം.
വിലാസം: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോൺ:0471-2335030.
നിർദ്ദിഷ്ട ബ്ലോക്ക് പഞ്ചായത്ത് വാർഡിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് വാർഡുകളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും, https://delimitation.lsgkerala.gov.in,  https://sec.kerala.gov.in  വെബ് സൈറ്റുകളിലും പരിശോധിക്കാം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും