സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കെ.എം ഷാജഹാനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഷാജഹാനെതിരെ സൈബര്‍ സെല്‍ കേസെടുത്തിരിക്കുന്നത്. യു.ഡി.എഫ് അനുകൂല സംഘടനാ നേതാവായ വനിതയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഷാജഹാന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും യുവതി പരാതി നല്‍കുകയായിരുന്നു.
പരാതിക്ക് ആധാരമായ വിവാദ ഫേസ്ബുക്ക് പോസ്റ്റ് കെ എം ഷാജഹാന്‍ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം ഷാജഹാന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ നിരന്തരം അധിക്ഷേപിച്ചുവെന്നാണ് യുവതിയുടെ പരാതി. വിവാദ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും കമന്റുകളുടെ വിവരങ്ങളും ഉള്‍പ്പെടെ യുവതി സൈബര്‍ സെല്ലിന് കൈമാറി.