വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കെല്‍ട്രോണിൽ പ്രവേശനം
കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഗവ അംഗീകൃത കോഴ്‌സുകളായ പിജിഡിസിഎ, ഡിസിഎ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, വേഡ് പ്രോസസ്സിങ്ങ് ആന്റ് ഡാറ്റാ എന്‍ട്രി (ഡബ്ല്യൂപിഡിഇ), ഓഫീസ് ഓട്ടോമേഷന്‍ എന്നിവയിൽ പ്രവേശനം തുടരുന്നു. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 04602205474, 0460 2954252
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ 17 വയസ്സ് പൂര്‍ത്തിയായവരും പത്താംക്ലാസ് പാസ്സായവരോ തത്തുല്യയോഗ്യതയുള്ളവരോ ആയിരിക്കണം. http://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.srccc.in
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994449314
മിനി ജോബ് ഫെയര്‍
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ ടാക്‌സ് കണ്‍സള്‍ട്ടന്റ്, ഓഫീസ് സ്റ്റാഫ്, സൂപ്പര്‍വൈസര്‍, എച്ച് ആര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, സോഷ്യല്‍ ഇനീഷ്യേറ്റീവ് മാനേജര്‍ തസ്തികകളിലേക്ക് ജൂണ്‍ 12 രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ അഭിമുഖം നടത്തും. യോഗ്യതയുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04972707610, 6282942066
അപേക്ഷ ക്ഷണിച്ചു
കണ്ണപുരം ഗവ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ വര്‍ഷം ഉണ്ടാകാനിടയുള്ള താൽക്കാലിക ഇന്‍സ്ട്രക്ടര്‍ ഒഴിവുകളിലേക്ക് നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 18 ന് രാവിലെ 10 ന് നടക്കും. അപേക്ഷകര്‍ പ്രവൃത്തി പരിചയം ഉള്‍പ്പെടെയുള്ള എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സ്ഥാപനത്തില്‍ എത്തണം. ഫോണ്‍ : 8590963003
ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം 
ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരവുമായി ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP). മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽകൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്.
ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും അതുവഴി സർക്കാർ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടുന്നതിനും ഡിസിഐപി വഴി ഒരുക്കും. ഇന്റേൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതാണ്.
 ജൂൺ 18നകം അപേക്ഷ സമർപ്പിക്കണം. നാല് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് ജില്ലാ കളക്ടറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ (Facebook, Instagram & WhatsApp Channel) സന്ദർശിക്കുക.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്
എല്‍ബിഎസ് സെന്റര്‍ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ സ്‌കില്‍ അപെക്‌സ് ചുരുങ്ങിയ ഫീസില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത എസ്എസ്എല്‍സി ഫോണ്‍ : 8606907093
അപേക്ഷ ക്ഷണിച്ചു
നടുവില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, സിവില്‍ എഞ്ചിനീയറിംഗില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 16 ന് രാവിലെ 10.30 മണിക്ക് നടുവില്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ കൂടിക്കാഴ്ചക്കായി നേരിട്ട് ഹാജരാകണം. ഫോണ്‍ : 04602251033
ഗസ്റ്റ് അധ്യാപക ഒഴിവ്
കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മാത്സ് (ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍) എന്നീ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 13 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും